
വടക്കേകാട് : വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച 65കാരൻ പോലീസ് പിടിയിൽ. പരൂർ ഏഴിക്കോട്ടയിൽ ജമാലുദ്ധീൻ (65) ആണ് വടക്കേകാട് പോലീസിന്റെ പിടിയിലായത്.
2022 ഡിസംബർ മുതൽ 2023 മാർച്ച് വരെ പലതവണകളിലായി ഇയാൾ വിദ്യാർത്ഥിയെ വീട്ടിൽവെച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. വിദ്യാർത്ഥിയെ വയറു വേദന മൂലം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടർ കണ്ടെത്തിയത്.
ഇതേ തുടർന്ന് വിവരം വടക്കേകാട് പോലീസിനെ അറിയിക്കുകയും സർക്കിൾ ഇൻസ്‌പെക്ടർ അമൃതരംഗന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടുകയുമായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.