
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടറെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. ഗണേഷ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘തോറ്റു പോയി, എല്ലാ അർഥത്തിലും’ എന്ന് ചുവരിൽ എഴുതിവെക്കുകയും മഷിയിൽ കൈ മുക്കി ചുവരിൽ പതിച്ചതായും കണ്ടെത്തി.
ചൊവ്വാഴ്ച രാത്രി പത്ത് മണിവരെ സമീപത്തെ ഇന്ഡോർ സ്റ്റേഡിയത്തിൽ സഹഡോക്ടർമാരോടൊപ്പം ഇദ്ദേഹം ഫുട്ബോൾ കളിച്ചിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.തിരുവനന്തപുരം കൈമനം സ്വദേശിയാണ് ഗണേഷ് കുമാർ.
രാവിലെ പ്രഭാത ഭക്ഷണവുമായി വീട്ടിലെത്തിയ സുഹൃത്ത് വിളിച്ചപ്പോൾ ഡോക്ടർ വാതിൽ തുറന്നിരുന്നില്ല. ശേഷം വീട്ടുടമയും സുഹൃത്തും നടത്തിയ പരിശോധനയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.