
ഖത്തർ : ഖത്തറിൽ കെട്ടിടം തകർന്ന് വീണ് പൊന്നാനി സ്വദേശി മരിച്ചു. പൊന്നാനി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന പുതുവീട്ടിൽ അബുവാണ് മരിച്ചത്. ബന്ധുക്കൾ മൃതദ്ദേഹം തിരിച്ചറിഞ്ഞു.
ഖത്തർ മൻസൂറയിലാണ് സംഭവം.ഇതേ സംഭവത്തിൽ നിരവധി പേർ മരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ഹമദ് ഹോസ്പിറ്റലിലേക്ക് മാറ്റി. കാസർകോട് സ്വദേശി പുളിക്കൂർ അഷ്‌റഫ്, പൊന്നാനി മറഞ്ചേരി പരിചകം സ്വദേശി മണ്ണൂരയിൽ കുഞ്ഞിമോൻ മകൻ നൗഷാദ് എന്നിവരാണ് അല്പം മുമ്പ് മരണപെട്ടത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 8:30യോടെയാണ് ദോഹ മൻസൂറയിലെ ബിൻ ദിർഹമിൽ എന്നാ നാലുനില കെട്ടിടം തകർന്ന് അപകടമുണ്ടായത്.