
കോഴിക്കോട് നാദാപുരത്ത് സ്വകാര്യ ബസ് ജീവനക്കാർ യാത്രക്കാരനെ മർദിച്ചെന്ന് പരാതി. കക്കം വെള്ളി സ്വദേശി പുരുഷു (61) പൊലീസിൽ പരാതി നൽകി.
തലശേരി- നാദാപുരം റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് മർദിച്ചതെന്നാണ് പരാതി. ചില്ലറ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് മർദിച്ചതെന്ന് യാത്രക്കാർ പറഞ്ഞു.