
ദില്ലി: എൻസിആർ മേഖലയിൽ വൻ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാത്രി 10.17 നാണ് ഭൂചലനമുണ്ടായത്.
ജമ്മു കശ്മീർ, ദില്ലി, ഉത്തർപ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. ഇന്ത്യയടക്കം മറ്റ് പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയതായാണ് ഔദ്യോഗിക വിവരം. അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിർത്തിയിലെ ഹിന്ദു കുഷ് ഏരിയയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് ലഭ്യമായ വിവരം.
എൻസിആർ മേഖലയിൽ താമസിക്കുന്ന ആളുകളെല്ലാം കെട്ടിടങ്ങളിൽ നിന്ന് ഓടി പുറത്തിറങ്ങി ഒഴിഞ്ഞ സ്ഥലങ്ങളിൽ കൂടി നിൽക്കുകയാണ്.
എന്നാൽ, കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായതായോ ആർക്കെങ്കിലും ജീവഹാനി സംഭവിച്ചതായോ റിപ്പോർട്ടുകളില്ല.