
മന്ദലാംകുന്ന് : ചാവക്കാട് മന്ദലാംകുന്ന് ബീച്ചിൽ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു.
മന്ദലാംകുന്ന് സ്വദേശി പെരുവായിപ്പുറത്ത് അഷ്‌റക്ക് (25)നാണ് കുത്തേറ്റത്. നെഞ്ചിന് താഴെയും വയറിനും കുത്തേറ്റ യുവാവിനെ അകലാട് മുന്നൈനി വി – കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് മുതുവട്ടൂർ രാജാ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ അമല ആശുപത്രയിൽ പ്രവേശിപ്പിച്ചു.