
എടക്കഴിയൂർ : ചാവക്കാട് എടക്കഴിയൂരിൽ അയൽ വാസിയായ കുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിന് 8 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു.
എടക്കഴിയൂർ സ്വദേശി
സാബിർ (29) നെയാണ്
കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് .ലിഷ. എസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
2020ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുട്ടിയുടെ മാതാവ് ജോലിക്ക് പോകുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ചു കേറിയാണ് ഇയാൾ ലൈംഗിക അതിക്രമം കാണിച്ചത്.