
അങ്കമാലി: ദേശീയപാത അങ്കമാലി കോതകുളങ്ങരയിൽ നിയന്ത്രണംവിട്ട ട്രെയിലർ ലോറി മീഡിയനിൽ ഇടിച്ച് മറിഞ്ഞ് അപകടം. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തെ തുടർന്ന് ദേശീയപാതയുടെ എറണാകുളം ഭാഗത്തേക്കുള്ള ലൈനിൽ അരമണിക്കൂറോളം ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഹൈവേ പൊലീസെത്തി എക്സ്കവേറ്ററുപയോഗിച്ച് വാഹനം റോഡരികിലേക്ക് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.