കേരള ബ്ലാസ്റ്റേഴ്‌സിന് വൻ തിരിച്ചടി..

Spread the love

റഫറിയിംഗിൽ പ്രതിഷേധിച്ച് ബെംഗളൂരു എഫ് സിക്കെതിരായ ഐ എസ് എൽ എലിമിനേറ്റർ മത്സരം പാതിവഴിയിൽ വെച്ച് ബഹിഷ്കരിച്ച കേരള ബ്ലാസ്റ്റേഴ്സിനെതിരെ വമ്പൻ തുക പിഴ ഈടാക്കും.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി സംഭവത്തിൽ ബ്ലാസ്റ്റേഴ്സിന് 5 കോടി രൂപ പിഴയിടുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിടുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. ബ്ലാസ്റ്റേഴ്സിനെ സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാക്കാൻ കഴിയുന്ന പിഴത്തുകയാണിത്.

നേരത്തെ ബെംഗളൂരു എഫ് സിക്കെതിരായ എലിമിനേറ്റർ മത്സരത്തിൽ അധിക സമയത്തിന്റെ തൊണ്ണൂറ്റിയാറാം മിനുറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഇറങ്ങിപ്പോക്കിന് ആധാരമായ സംഭവം നടന്നത്‌. ബെംഗളൂരുവിന് ലഭിച്ച ഫ്രീ കിക്ക് ഒരു ക്വിക്ക് ഫ്രീ കിക്കിലൂടെ സുനിൽ ഛേത്രി ഗോളാക്കിയത് റഫറി ക്രിസ്റ്റൽ ജോൺ അനുവദിച്ചതാണ് വിവാദമായത്‌.

ഫ്രീ കിക്ക് നേരിടാൻ തങ്ങൾ തയ്യാറായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിഷേധിച്ചെങ്കിലും അത് ഗോളാണെന്ന തന്റെ തീരുമാനത്തിൽ റഫറി ഉറച്ച് നിന്നു.

ഇതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങളേയും വിളിച്ച് പരിശീലകൻ ഇവാൻ വുകോമനോവിച്ച് മത്സരം മതിയാക്കി മടങ്ങി‌. ടീം പിന്നീട് കളിക്കളത്തിലേക്ക് മടങ്ങിയെത്താതെ വന്നതോടെ ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.

സംഭവത്തിൽ ബ്ലാസ്റ്റേഴ്സ് കുറ്റക്കാരാണെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതിയുടെ അന്വേഷണത്തിൽ കണ്ടെത്തി.

എ ഐ എഫ് എഫിന്റെ അച്ചടക്ക കോഡിന്റെ ആർട്ടിക്കിൾ 58 കേരള ബ്ലാസ്റ്റേഴ്സ് ലംഘിച്ചെന്നായിരുന്നു കണ്ടെത്തൽ. ഇതിനുള്ള ശിക്ഷ കുറഞ്ഞത് 6 ലക്ഷം രൂപ പിഴയും നിലവിൽ നടന്നു കൊണ്ടിരിക്കുന്നതോ/ ഭാവിയിൽ നടക്കാനിരിക്കുന്നതോ ആയ മത്സരങ്ങളിൽ നിന്നുള്ള വിലക്കാണ്.

എന്നാൽ ബ്ലാസ്റ്റേഴ്സിന് ഏതെങ്കിലും മത്സരങ്ങളിൽ നിന്ന് വിലക്കോ, പോയിന്റ് വെട്ടിക്കുറക്കലോ നേരിടേണ്ടി വരില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മോശം സ്പോർട്സ്മാൻഷിപ്പ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായതിനാൽ അവരിൽ നിന്ന് 5 മുതൽ 7 കോടി രൂപ വരെ പിഴയീടക്കാനാണ് എ ഐ എഫ് എഫ് ഒരുങ്ങുന്നതെന്നാണ് സൂചന. ബ്ലാസ്റ്റേഴ്സിന്റെ ഇറങ്ങിപ്പോക്കിന് നേതൃത്വം നൽകിയ പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെതിരെ പ്രത്യേകം നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്.

അച്ചടക്ക ലംഘനത്തിന് ഒരു ക്ലബ്ബിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഏർപ്പെടുത്തുന്ന ഏറ്റവും വലിയ പിഴയാണ് ബ്ലാസ്റ്റേഴ്സിന് ഏർപ്പെടുത്താൻ പോകുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ ഒരു സീനിയർ ഒഫീഷ്യൽ വ്യക്തമാക്കിയത്. സംഭവം അച്ചടക്ക സമിതി വിശദമായി ചർച്ച ചെയ്തുവെന്നും മത്സരം നിർത്തി ഇറങ്ങിപ്പോകാനുള്ള ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം ഇന്ത്യൻ ഫുട്ബോളിനെ മോശമായി ബാധിച്ചുവെന്ന് ചർച്ചയിൽ അവർ വിലയിരുത്തിയതായും റിപ്പോർട്ടുകളിൽ പറയുന്നു

W3Schools.com

About Post Author

Related Posts

സായ് പല്ലവിയോട് ക്രഷ് ഉണ്ട്, പക്ഷെ തുറന്നു പറയാൻ പേടി; വെളിപ്പെടുത്തലുമായി നടൻ..

Spread the love

ചിലപ്പോഴൊക്കെ അവരോട് മോഹം തോന്നും. അവര്‍ വളരെ നല്ല നടിയാണ്. ജീവിതത്തില്‍ എന്നെങ്കിലും ഒരുനാള്‍ അവരുടെ കൂടെ അഭിനയിക്കാന്‍ സാധിക്കുമായിരിക്കും.

വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി അപകടം..

Spread the love

അടിത്തട്ടിലൂടെ വെള്ളം കയറിയതാണ് ബോട്ട് മുങ്ങിത്താഴാൻ കാരണം എന്നാണ്  വിവരം. കായലിൽ സ്ഥാപിച്ച ഒരു കുറ്റിയിൽ ഇടിച്ച് ബോട്ടിന്റെ അടിപ്പലക തകർന്നതാണ് വെള്ളം കയറാൻ കാരണമെന്ന് സംശയിക്കുന്നു. കാലപ്പഴക്കമുള്ള ബോട്ടാണ് മുങ്ങിത്താഴ്ന്നത്.

ഗുസ്തിതാരങ്ങളെ ആവശ്യമെങ്കിൽ വെടിവെക്കുമെന്ന് മുൻ കേരള വിജിലൻസ് മേധാവി..

Spread the love

വെടിയേൽക്കാൻ എവിടെ വരണമെന്ന് പറയൂ എന്ന് ഒളിമ്പിക് മെഡൽ ജേതാവായ ഗുസ്തി താരം ബജ്റംഗ് പുനിയയും കുറിച്ചു.

16 കാരിയെ കുത്തി കൊലപ്പെടുത്തി 20 കാരൻ; പ്രതി പെൺകുട്ടിയെ കുത്തിയത് 50 തവണ..

Spread the love

കല്ലുകൊണ്ട് പലതവണ തലക്കടിച്ചുവെന്നും ഡൽഹി വനിതകൾക്കും പെൺകുട്ടികൾക്കും ഒട്ടും സുരക്ഷിതമല്ലാത്ത ഇടമായി മാറിയെന്നും സ്വാതി മലിവാൾ കുറ്റപ്പെടുത്തി.

പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ച ബിജെപി പഞ്ചായത്ത് അംഗം പിടിയിൽ..

Spread the love

വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.അതേസമയം വ്യാജവാർത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെയും വിദ്യാഭ്യാസ വകുപ്പ് നിയമ നടപടി സ്വീകരിച്ചു.

സ്വർണവില താഴ്ന്ന നിരക്കിൽ..

Spread the love

ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 76 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

Leave a Reply

You cannot copy content of this page