
വിഖ്യാത പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ബീബറുടെ മുഴുവന്‍ പാട്ടുകളുടെയും അവകാശം 1644 കോടി രൂപയ്ക്ക് യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പിന് കൈമാറിയിരുന്നു. 2021ല്‍ പുറത്തിറങ്ങിയ ജസ്റ്റിസാണ് അവസാന ആല്‍ബം.
കഴിഞ്ഞ വർഷമാണ് തനിക്ക് റാംസായ് ഹണ്ട് സിൻഡ്രോം ബാധിച്ചതായി അറിയിച്ച് ബീബർ രംഗത്ത് വന്നത്. മുഖത്തെ പേശികൾക്ക് തളർച്ച ബാധിക്കുന്ന രോഗാവസ്ഥയാണ് ഇത്. തന്റെ ആരോഗ്യത്തിലും ഹെയ്‌ലി ബാൾഡ്‌വിനുമായുള്ള വിവാഹത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗായകന്റെ പദ്ധതിയെന്ന് ഒരു സുഹൃത്തിനെ ഉദ്ധരിച്ച് റഡാർ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
15ാം വയസില്‍ പാട്ടുപാടി ബിലീബേഴ്സിന്റെ ഹൃദയത്തിലേയ്ക്ക് കുടിയേറിയ പോപ് താരം 29ാം വയസിലാണ് സംഗീതലോകത്തോട് വിടപറയാന്‍ തയ്യാറെടുക്കുന്നത്
സംഗീതം തനിക്ക് ഇനി നല്ലതല്ലെന്ന് ബീബർ ചിന്തിക്കുന്നതായി മറ്റൊരു അന്താരാഷ്‌ട്ര മാധ്യമവും റിപ്പോർട്ട് ചെയ്യുന്നു. ഹെയ്‌ലിയെ വിവാഹം ചെയ്ത് കൈയ്യിലുള്ള പണവുമായി സുഖമായി ജീവിക്കാനാണ് പദ്ധതിയെന്നും റിപ്പോർട്ടിലുണ്ട്.