ഐഫോൺ 15 പ്രൊ മാക്സ് ; അതിശയിപ്പിക്കുന്ന ഫീച്ചർസ് ഇങ്ങനെ..

Spread the love

ഐഫോൺ 15 സീരീസിനെ കുറിച്ചുള്ള പുതിയൊരു ‘ലീക്ക്’ കൂടി ആപ്പിൾ ഫാൻസിനെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ഇത്തവണ ഐഫോൺ 15 പ്രോ മാക്സാണ് വാർത്തകളിൽ നിറയുന്നത്.

ആൻഡ്രോയ്ഡ് ഫ്ലാഗ്ഷിപ്പ് ഫോണുകളെ വെല്ലുന്ന പുതിയ റെക്കോർഡ് ബ്രേക്കിങ് സവിശേഷതയുമായാണ് ആപ്പിൾ തങ്ങളുടെ ഏറ്റവും വില കൂടിയ ഫോൺ അവതരിപ്പിക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ.

ജനപ്രിയ ലീക്ക്സ്റ്റർ ഐസ് യൂണിവേഴ്സാണ് ഐഫോൺ 15 പ്രോ മാക്‌സിന്റെ ഡിസ്‌പ്ലേയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരം പുറത്തുവിട്ടത്.

ഐഫോൺ 15 പ്രോ മാക്സിന്റെ ഡിസ്‍പ്ലേയുടെ ബെസലുകൾ അല്ലെങ്കിൽ ബോർഡറുകൾ വളരെ കട്ടി കുറഞ്ഞതായിരിക്കുമെന്ന് എല്ലാവർക്കുമറിയാം.👀 എന്നാൽ, ഇത്തവണ അക്കാര്യത്തിൽ ചരിത്രം കുറിക്കാൻ പോവുകയാണ് ആപ്പിൾ.

ഐഫോൺ 15 പ്രോ മാക്സിന്റെ ബെസലുകളുടെ വലിപ്പം വെറും 1.51 മില്ലീമീറ്റർ മാത്രമാകും. ഏറ്റവും പുതിയ ആൻഡ്രോയ്ഡ് ഫ്ലാഗ്ഷിപ്പ് ഫോണുകളായ ഷവോമി 13 പ്രോയുടെ 1.8 എം.എം വലിപ്പമുള്ള ബെസലുകളുമായും ഗാലക്‌സി എസ് 23 ലെ 1.95 എംഎം ബെസലുകളുമായും താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കട്ടി കുറഞ്ഞതാണ്.

ഇനി ഐഫോൺ 14 പ്രോ മാക്സുമായി താരതമ്യം ചെയ്താലും വലിയ മാറ്റമുണ്ടാകും. മുൻഗാമിയെ അപേക്ഷിച്ച് ഏകദേശം 28% കട്ടി കുറഞ്ഞ ബെസലുകളായിരിക്കും 15 പ്രോ മാക്സിന്.

ഡിസ്‍പ്ലേയുടെ നാല് വശങ്ങളിലും കറുത്ത ബെസലുകൾ ഉണ്ടെന്ന് പോലും തോന്നാത്ത അത്ര ചെറുതായിരിക്കും എന്ന് ചുരുക്കം.ഇത് വിഡിയോ കാണുമ്പോഴും ഗെയിം കളിക്കുമ്പോഴുമൊക്കെ യൂസർമാർക്ക് മികച്ച കാഴ്ചാ അനുഭനം സമ്മാനിക്കും.

കൂടാതെ, പെരിസ്‌കോപ്പ് ലെൻസിന്റെ (ഐഫോണിൽ ആദ്യം) സാന്നിധ്യം കാരണം ഐഫോൺ 15 പ്രോ മാക്സിൽ ആപ്പിൾ ഇത്തവണ ചെറിയ ക്യാമറ ഹമ്പ് ആയിരിക്കും ഉൾകൊള്ളിക്കുകയെന്നും സൂചനയുണ്ട്. അതേസമയം, പുതിയ ഐഫോണിൽ ആളുകളെ ആവേശം കൊള്ളിക്കുന്ന ഫീച്ചർ യു.എസ്.ബി-സി പോർട്ടാണ്. കൂടാതെ നോൺ-പ്രോ മോഡലുകളിൽ ഡൈനാമിക് ഐലൻഡ് ഉൾപ്പെടുത്താൻ പോകുന്നതായുള്ള സൂചനകളുമുണ്ട്.

W3Schools.com

About Post Author

Related Posts

വരുന്നു..വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ കിടിലൻ ഫീച്ചറുകൾ…

Spread the love

ഓരോ തവണയും ഗ്രൂപ്പ് ചാറ്റിൽ മെസേജ് വരുമ്പോഴും ഇനി തെളിയുക യൂസർ നെയിമായിരിക്കും. നിരവധി ആളുകളുള്ള ഗ്രൂപ്പ് ചാറ്റുകൾക്ക് ഈ അപ്‌ഡേറ്റ് വിലയ അനുഗ്രഹമാകുമെന്നാണ് നിഗമനം.

ശല്യക്കാരെ തുരത്താൻ കിടിലൻ ഫീച്ചറുമായി വാട്‌സ് ആപ്പ്..

Spread the love

വാട്‌സ് ആപ്പിലൂടെ അയച്ച സന്ദേശം എഡിറ്റ് ചെയ്യാന്‍ കഴിയുന്ന സവിശേഷത വരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

വാട്സാപ്പിൽ തകർപ്പൻ ഫീച്ചർ എത്തുന്നു..

Spread the love

ചാറ്റിന്റെ മുകളിൽ പ്രധാനപ്പെട്ട സന്ദേശങ്ങൾ പിൻ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചർ ഏറെ ഉപയോഗപ്രദമായിരിക്കുമെന്ന് പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

ഇനി സ്ത്രീകൾക്ക് മാറിടങ്ങൾ മുഴുവനായും കാണിക്കാം ; വിലക്ക് നീക്കാനൊരുങ്ങി ഫേസ്‍ബുക്കും ഇൻസ്റ്റാഗ്രാമും..

Spread the love

സ്ത്രീകളുടെ സ്തനങ്ങൾ പൂർണമായി കാണിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ നീക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും

തൃശൂരിലും കോഴിക്കോടും ഇന്ന് മുതൽ 5ജി..

Spread the love

കേരളത്തിൽ കൊച്ചിക്കും തിരുവനന്തപുരത്തിനും ശേഷം റിലയൻസ് ജിയോയുടെ ജിയോ ട്രൂ 5G സേവനങ്ങൾ തൃശൂരും

വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി ; അഡ്മിന് നേരെ ആക്രണം, നാവ് അറ്റുപോയി..

Spread the love

മർദ്ദനത്തിനിടെ അഡ്മിന്‍റെ നാവ് അറ്റ് പോയി. ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. 5 അംഗ സംഘമാണ് മർദ്ദിച്ചത്.

Leave a Reply

You cannot copy content of this page