സൂറിച്ച്: ജിയാനി ഇന്‍ഫാന്റീനോ വീണ്ടും ഫിഫ പ്രസിഡന്റ്. റുവാണ്ട തലസ്ഥാനമായ കിഗാലിയില്‍ നടന്ന 73ാമത് ഫിഫ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഇന്‍ഫാന്റീനോയെ വീണ്ടും തെരഞ്ഞെടുത്തത്.
നാലുവര്‍ഷത്തേക്കാണ് ഇന്‍ഫാന്റീനോ വീണ്ടും ഫിഫ പ്രസിഡന്റാവുന്നത്. എതിരാളികള്‍ ഇല്ലാതിരുന്നതിനാല്‍ ഐകകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്.
ഫുട്ബോള്‍ ലോകകപ്പ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ ആക്കണമെന്ന ഇന്‍ഫാന്റീനോ നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അംഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇത് തല്ക്കാലം മാറ്റിവെച്ചു.
2016ലാണ് സെപ് ബ്ലാറ്ററുടെ പകരക്കാരനായി ഇന്‍ഫാന്റീനോ ആദ്യമായി ഫിഫ പ്രസിഡന്റായത്. 2019ല്‍ വീണ്ടും പ്രസഡിന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2026ല്‍ അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്ത ആതിഥേയത്വം വഹിക്കുന്ന ഫുട്ബോള്‍ ലോകകപ്പ് വരെ ഇന്‍ഫാന്റിനോ പ്രസിഡന്റ് സ്ഥാനത്ത് തുടരും.