ഗുരുവായൂരിൽ ഒരു കോടി രൂപ ചെലവിൽ ജിംനേഷ്യം നിർമ്മിക്കും; കായിക രംഗത്ത് ഗുരുവായൂർ നഗരസഭയുടെ പ്രവർത്തനങ്ങൾ മാതൃകാപരമെന്നും മന്ത്രി വി.അബ്ദുറഹിമാൻ.

Spread the love

ഗുരുവായൂരിൽ ഒരു കോടി രൂപ ചെലവിൽ രണ്ടായിരം ചതുരശ്ര അടി വിസ്തീർണമുള്ള ജിംനേഷ്യം നിർമ്മിക്കാൻ നടപടി സ്വീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ.

W3Schools.com

എൻ കെ അക്ബർ എംഎൽഎ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. ഗുരുവായൂർ നഗരസഭയുടെ തൈക്കാട് ഭഗത്സിങ്ങ് ഗ്രൗണ്ട് നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കായിക രംഗത്ത് ഗുരുവായൂർ നഗരസഭയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കായിക മേഖലയ്ക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതികൾ സർക്കാർ ദ്രുതഗതിയിൽ നടത്തി വരികയാണ്. അടിസ്ഥാനപരമായി കായിക രംഗത്ത് മാറ്റങ്ങൾ വരുമ്പോൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും.

കേരളത്തിൽ കളിക്കളമില്ലാത്ത 465 പഞ്ചായത്തുകളിൽ 112 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. ഈ പദ്ധതികൾ നടപ്പിലാകുന്നതോടെ ഓരോ പഞ്ചായത്തിലും ഓരോ കളിക്കളം ഉണ്ടാകും.

അടുത്ത അധ്യയന വർഷത്തിൽ പ്രൈമറിതലം മുതൽ കായികം ഒരു വിഷയമായി പഠിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

മാതൃകാപരമായി മാലിന്യ സംസ്കരണ പ്ലാന്റ് പ്രാവർത്തികമാക്കിയ നഗരസഭയെ മന്ത്രി ചടങ്ങിൽ അഭിനന്ദിച്ചു. മനോഹര ഗാനമാലപിച്ച് മന്ത്രിയുടെ രേഖാചിത്രം വരച്ച് നൽകിയ കലാകാരൻ ഏങ്ങണ്ടിയൂർ കാർത്തികേയനെ മന്ത്രി പൊന്നാടയണിയിച്ചു.

മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിച്ചു. എൻ കെ അക്ബർ എംഎൽഎ മുഖ്യാതിഥിയായി.

നഗരസഭാ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം മനോജ്, എ സായിനാഥൻ മാസ്റ്റർ, ഷൈലജ സുധൻ, ബിന്ദു അജിത് കുമാർ, എ എം ഷെഫീർ,

വാർഡ് കൗൺസിലർ രഹിത പ്രസാദ്, കൗൺസിലർമാർ, മുൻ നഗരസഭ അധ്യക്ഷന്മാർ, നഗരസഭാംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് സ്വാഗതവും സെക്രട്ടറി ബീന എസ് കുമാർ നന്ദിയും പറഞ്ഞു. അസി. എക്സി. എഞ്ചിനീയർ ഇ ലീല റിപ്പോർട്ട് അവതരിപ്പിച്ചു.

അമൃത് പദ്ധതിയിലുൾപ്പെടുത്തി 90 ലക്ഷം രൂപ വിനിയോഗിച്ചാണ് ഭഗത് സിംഗ് ഗ്രൗണ്ട് ഒരുക്കിയത്. എട്ടാം വാർഡിൽ പഴയ പഞ്ചായത്ത് ഗ്രൗണ്ടിൽ 142 സെന്റിൽ ആധുനിക രീതിയിൽ നിർമ്മിച്ച ഭഗത് സിംഗ് ഗ്രൗണ്ട് നഗരസഭയുടെ രണ്ടാമത്തെ കായിക ഇടമാണ്.

കായിക പ്രേമികൾക്കും പ്രദേശവാസികൾക്കും ഒരു പോലെ ഉപകാരപ്രദമാകും വിധമാണ് ഗ്രൗണ്ട് വിഭാവനം ചെയ്തിട്ടുള്ളത്.

സെവൻസ് ഫുട്ബോൾ കോർട്ട് ക്രിക്കറ്റ് നെറ്റ്സ്, ഷട്ടിൽ കോർട്ട്, സിന്തറ്റിക്ക് ട്രാക്ക്, അമിനിറ്റി ബ്ലോക്ക്, ഗ്രൗണ്ടിനോട് ചേർന്ന് ഓപ്പൺ ജിംനേഷ്യം എന്നീ സൗകര്യങ്ങൾ ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ട്.

About Post Author

Related Posts

വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി അപകടം..

Spread the love

അടിത്തട്ടിലൂടെ വെള്ളം കയറിയതാണ് ബോട്ട് മുങ്ങിത്താഴാൻ കാരണം എന്നാണ്  വിവരം. കായലിൽ സ്ഥാപിച്ച ഒരു കുറ്റിയിൽ ഇടിച്ച് ബോട്ടിന്റെ അടിപ്പലക തകർന്നതാണ് വെള്ളം കയറാൻ കാരണമെന്ന് സംശയിക്കുന്നു. കാലപ്പഴക്കമുള്ള ബോട്ടാണ് മുങ്ങിത്താഴ്ന്നത്.

ഗുസ്തിതാരങ്ങളെ ആവശ്യമെങ്കിൽ വെടിവെക്കുമെന്ന് മുൻ കേരള വിജിലൻസ് മേധാവി..

Spread the love

വെടിയേൽക്കാൻ എവിടെ വരണമെന്ന് പറയൂ എന്ന് ഒളിമ്പിക് മെഡൽ ജേതാവായ ഗുസ്തി താരം ബജ്റംഗ് പുനിയയും കുറിച്ചു.

16 കാരിയെ കുത്തി കൊലപ്പെടുത്തി 20 കാരൻ; പ്രതി പെൺകുട്ടിയെ കുത്തിയത് 50 തവണ..

Spread the love

കല്ലുകൊണ്ട് പലതവണ തലക്കടിച്ചുവെന്നും ഡൽഹി വനിതകൾക്കും പെൺകുട്ടികൾക്കും ഒട്ടും സുരക്ഷിതമല്ലാത്ത ഇടമായി മാറിയെന്നും സ്വാതി മലിവാൾ കുറ്റപ്പെടുത്തി.

പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ച ബിജെപി പഞ്ചായത്ത് അംഗം പിടിയിൽ..

Spread the love

വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.അതേസമയം വ്യാജവാർത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെയും വിദ്യാഭ്യാസ വകുപ്പ് നിയമ നടപടി സ്വീകരിച്ചു.

സ്വർണവില താഴ്ന്ന നിരക്കിൽ..

Spread the love

ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 76 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം;വൈദികന് ദാരുണാന്ത്യം; മൂന്നുപേർക്ക് പരിക്ക്..

Spread the love

അപകടത്തിൽ ഫാ.ജോർജ് കരോട്ട്, ജോൺ മുണ്ടോളിക്കൽ, ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവർക്ക് പരിക്കേറ്റു.

Leave a Reply

You cannot copy content of this page