
തൃശൂർ: കുപ്രസിദ്ധ ഗുണ്ടയെ വീണ്ടും കാപ്പ ചുമത്തി ജയിലിലടച്ചു.
കുപ്രസിദ്ധ ഗുണ്ടയും നിരവധി മോഷണ കേസുകളിലും പ്രതിയായ പുറത്തശേരി മുതിരപ്പറമ്പിൽ പ്രവീൺ എന്ന ഡ്യൂക്ക് പ്രവീണിനെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.
2021 ൽ കാപ്പ ചുമത്തി ആറു മാസം ജയിലിലായിരുന്ന പ്രതി തുടർന്നും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവെന്ന കാരണത്താലാണ് വീണ്ടും ഒരു വർഷം കാപ്പ ചുമത്തി തടങ്കലിലാക്കിയത്.
മോഷണശ്രമം, കഞ്ചാവ് കൈവശം വെക്കൽ, ആളെ തട്ടി കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടൽ തുടങ്ങീ നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവെന്ന തൃശൂർ റൂരൽ പോലിസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ ജില്ലാ കളക്ടർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.