
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇഫ്താർ വിരുന്നിനിടെ ഭക്ഷ്യവിഷബാധയേറ്റ് നൂറിലേറെ പേർ ആശുപത്രിയിൽ. കുർത്തലി പോലീസ് സ്റ്റേഷൻ പരിധിയിലെ പഖിരാലയ ഗ്രാമത്തിലാണ് സംഭവം.
കൊൽക്കത്തയിലെ ആശുപത്രി പ്രവേശിപ്പിച്ച പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിന് പിന്നാലെ ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പ്രാദേശിക പള്ളിയിലാണ് ഇഫ്താർ വിരുന്ന് നടന്നിരുന്നത്. ശനിയാഴ്ചയോടുകൂടി രോഗികളുടെ എണ്ണം വർദ്ധിച്ചു സംഭവത്തിൽ നരേന്ദ്രപൂർ പോലീസ് കേസെടുത്തിട്ടുണ്ട്.