
കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം വനിതാ ഡോക്ടരറെ ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മാഹി സ്വദേശി ഷദ റഹ്മാന് (24) ആണ് മരിച്ചത്.
ഫ്ളാറ്റില്‍ അതിഥിയായി എത്തിയതാണ് ഡോക്ടറെന്നും അവിടെ ആഘോഷം നടന്നിരുന്നെന്നും ഫ്ളാറ്റിലെ സെക്യൂരിറ്റി പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് യുവതിയെ താഴെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
വെള്ളയില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. രണ്ട് ദിവസം മുന്‍പ് പഠനാവശ്യത്തിനായാണ് ഡോക്ടര്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫ്ളാറ്റിലെത്തിയിരുന്നത്.