
മലപ്പുറം: മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് ട്രിപ്പിള്‍ ജീവപര്യന്തവും പിഴയും ശിക്ഷ. നിലമ്പൂര്‍ ഫാസ്ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പിഴ തുകയായി നിര്‍ദേശിച്ച ഒന്നര ലക്ഷം രൂപ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നാണ് കോടതി ഉത്തരവ്. തുക നല്‍കാതിരുന്നാല്‍ പ്രതി ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി.
2013 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഈ സമയത്ത് പെണ്‍കുട്ടിയുടെ മാതാവ് ഗള്‍ഫിലായിരുന്നു.തുടർന്ന് പിതാവ് 11 വയസ് പ്രായമുള്ള മകളെ ലൈംഗിമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ പൂക്കോട്ടുംപാടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായിപൊലീസ് മാതാവിന്റേയും പെണ്‍കുട്ടിയുടേയും മൊഴിയെടുത്തിരുന്നു. ഭര്‍ത്താവിനെ രക്ഷിക്കുന്നതിനായി മാതാവ് മൊഴി മാറ്റി പറഞ്ഞതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി മുഖവിലക്കെടുത്താണ് കോടതി ശിക്ഷ വിധിച്ചത്.