
ബിഗ്ബോസ് സീസൺ നാലിലെ വിജയിയും നർത്തകിയുമായ ദിൽഷ പ്രസന്നൻ നായിക ആകുന്നു. ‘ഓ സിൻഡ്രെല്ല’ എന്നാണ് ചിത്രത്തിലാണ് ദിൽഷ നായികയായി എത്തുന്നത്.
അനൂപ് മേനോൻ സ്റ്റോറീസ് അവതരിപ്പിക്കുന്ന ചിത്രത്തിൽ അജു വർഗീസും മുഖ്യ കഥാപാത്രമായി എത്തുന്നുണ്ട്. അനൂപ് മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ദിൽഷ തന്നെയാണ് തന്റെ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള വിശേഷങ്ങൾ സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. വളരെ അപ്രതീക്ഷിതമായിരുന്നുവെന്നത് കൊണ്ട് തന്നെ ആരാധകരും ദിൽഷയുടെ പുതിയ സോഷ്യൽമീഡിയ പോസ്റ്റ് കണ്ട് അമ്പരന്നു.
“ഇതാ എന്റെ അരങ്ങേറ്റ ചിത്രം ഓ സിൻഡ്രെല്ല പ്രഖ്യാപിക്കുന്നു.. എല്ലാറ്റിനും ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഒപ്പം എന്നെ ഈ ഇൻഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്തതിന് മഹാദേവൻ തമ്പി ഏട്ടന് നന്ദി. ഈ മനോഹരമായ ഓപ്പണിംഗിന് അനൂപ് ഏട്ടാ നന്ദി. വിശ്വസിച്ചതിന് നന്ദി. എന്നെ നയിക്കുകയും ചെയ്യുന്നു. നിങ്ങൾ ഒരു അത്ഭുത മനുഷ്യനാണ്.. എല്ലാവർക്കും നന്ദി. നിങ്ങളുടെ എല്ലാ പിന്തുണയും വേണം”, എന്നാണ് ദില്‍ഷ സിനിമ അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞു.