
ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു. നിലവില്‍ ആക്ടീവ് കേസുകള്‍ എണ്ണായിരത്തിന് അടുത്ത് എത്തിനില്‍ക്കുന്നുവെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന റിപ്പോർട്ട്.
കഴിഞ്ഞ ദിവസം രണ്ട് കൊവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
സംസ്ഥാനത്ത് കണ്ണൂരില്‍ നിന്നും ഇന്ന് ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുഴപ്പിലങ്ങാട് സ്വദേശി ടെ കെ മാധവൻ (89) ആണ് മരിച്ചത്.
ഇദ്ദേഹത്തിന് കൊവിഡിനൊപ്പം മറ്റ് പല ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു. ഇതെല്ലാം ഒരുമിച്ചാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.