
കോവിഡ് കേസുകളിൽ വർധനവുണ്ടായതോടെ രാജ്യം ജാഗ്രതയിൽ. പരിശോധനകൾ കൂട്ടി രോഗവ്യാപനത്തിന് തടയിടാനുള്ള ശ്രമങ്ങൾക്കാണ് കേന്ദ്ര സർക്കാർ തീരുമാനം.
ഇന്നലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡ് വ്യാപനത്തെ സംബന്ധിച്ച് ഉന്നതലയോഗം ചേർന്നിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം എന്നും മുൻകരുതലും ജാഗ്രത നിർദ്ദേശങ്ങളും സ്വീകരിക്കണമെന്നും ജനങ്ങളോട് പ്രധാനമന്ത്രി ആഭ്യർത്ഥിച്ചു.
കൊവിഡ് നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരണോ എന്ന് ഒരാഴ്ച കഴിഞ്ഞ് ആലോചിക്കും. സ്ഥിതി ഒരാഴ്ച കഴിഞ്ഞ് വീണ്ടും വിലയിരുത്തും തല്ക്കാലം നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. സംസ്ഥാനങ്ങളിലേക്ക് സംഘത്തെ അയയ്ക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്
കൊവിഡിനൊപ്പം പനി അടക്കം മറ്റു രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നീരീക്ഷണവും പരിശോധനയും ശക്തമാക്കും.
കൂടാതെ ആവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി. പോസ്റ്റീവ് സാമ്പിളുകളുടെ ജനിതക പരിശോധന കർശനമായി നടത്തുമെന്നും ആശുപത്രികൾ പ്രതിസന്ധിയെ നേരിടാൻ സജ്ജമെന്ന് ഉറപ്പാക്കണമെന്നുമുള്ള നിർദ്ദേശങ്ങൾ പ്രധാനമന്ത്രി നൽകിയിട്ടുണ്ട്.