
ചേർപ്പിലെ സദാചാര കൊലപാതകക്കേസിൽ മൂന്ന് പേർകൂടി അറസ്റ്റിൽ.
ഗൾഫിലേക്ക് കടന്ന ചേർപ്പ് സ്വദേശി കൊട്ടം കുറുമ്പിലാവ് മച്ചിങ്ങൽ വീട്ടിൽ അഭിലാഷ് (27), കൊട്ടം കുറുമ്പിലാവ് കരിക്കന്തറ വീട്ടിൽ വിഷ്ണു 32), കൊട്ടം കുറുമ്പിലാവ് കൊടക്കാട്ടിൽ വിജിത്ത് (37) എന്നിവരാണ് അറസ്റ്റിലായത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടനെ ആയിരുന്നു അഭിലാഷ് പിടിയിലായത്. അഭിലാഷിനോട് കീഴടങ്ങാൻ ബന്ധുക്കൾ മുഖേന പൊലീസ് സമ്മർദ്ദം ചെലുത്തിയിരുന്നു.
ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിൽ എസ്.ഐ സിദ്ദിഖ് അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
വിഷ്ണുവിനെയും വിജിത്തിനെയും കോയമ്പത്തൂർ ഗാന്ധിപുരം കോർപ്പറേഷൻ ബസ് സ്റ്റാൻഡിൽ നിന്നും എസ്.ഐ ഷബീബ് റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്