
തൃശൂര്‍: ചേലക്കരയില്‍ കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ചു.
കുത്തേറ്റ മറ്റ് രണ്ട് പേരെ തൃശൂര്‍ മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോട്ടയം സ്വദേശി ജോര്‍ജാണ് (60) കുത്തേറ്റ് മരിച്ചത്. തമിഴ്നാട് സ്വദേശി പളനിസ്വാമി, മകന്‍ സുധാകരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചേലക്കര പരക്കാടാണ് സംഭവം നടന്നത്. ഇവര്‍ തമ്മിലുള്ള കുടുംബ വഴക്കാണ് കത്തിക്കുത്തില്‍ കലാശിച്ചത്.