
തൃശൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നൂതന പദ്ധതികൾ പരിശോധിച്ച് അനുമതി നൽകുന്നതിന് ജില്ലാ തല നൂതന കമ്മിറ്റി യോഗം ചേർന്നു.
രണ്ട് പദ്ധതികളാണ് പുതിയതായി അംഗീകാരത്തിന് സമർപ്പിച്ചത്. മൂരിയാട് ഗ്രാമ പഞ്ചായത്തിന്റെ ജീവധാര, പുന്നയൂർകുളം ഗ്രാമ പഞ്ചായത്തിന്റെ കടലാമ സംരക്ഷണം എന്നീ പദ്ധതികൾക്കാണ് യോഗത്തിൽ അംഗീകാരം നൽകിയത്.
കോലഴി, എരുമപ്പെട്ടി, കൊണ്ടാഴി, എളവള്ളി, മതിലകം എന്നീ ഗ്രാമപഞ്ചായത്തുകളുടെ നൂതന പദ്ധതികളുടെ ഭേദഗതികളും അംഗീകരിച്ചു.