
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റില്‍ വീണ്ടും തീപിടുത്തം. സെക്ടർ ഒന്നിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. രണ്ട് അഗ്നിരക്ഷാ യൂണിറ്റുകൾ സംഭവ സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. തീ അണയ്ക്കാനുള്ള ഊർജിത ശ്രമം തുടരുകയാണ്.
കടുത്തചൂടും നേരത്തെയുണ്ടായിരുന്ന തീപ്പിടിത്തത്തിന്റെ അവശേഷിക്കുന്ന പുകയുമാവാം തീപ്പിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്.
നിലവിൽ തീ നിയന്ത്രണവിധേയമാണെന്നാണ് ഫയർഫോഴ്സ് അറിയിക്കുന്നത്. നേരത്തെ തീപ്പിടിത്തമുണ്ടായതിന്റെ പശ്ചാത്തലത്തിൽ ബ്രഹ്മപുരത്ത് ഫയർഫോഴ്സ് യൂണിറ്റ് നേരത്തേ തന്നെ ഇവിടെയുണ്ടായിരുന്നു. ഇവരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഉടൻ തന്നെ ആരംഭിക്കുകയായിരുന്നു.
110 ഏക്കറിലാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റ് പ്രവർത്തിക്കുന്നത്. നേരത്തെയുണ്ടായ തീപ്പിടത്തത്തിൽ 12 ദിവസങ്ങൾക്ക് ശേഷമാണ് തീയണയ്ക്കാൻ സാധിച്ചത്.