
കാത്തിരിപ്പിനോടുവിൽ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിനു തിരശ്ശീല ഉയരുന്നു.ഇന്ന് രാത്രി ഏഴു മണിയ്ക്കാണ് ഗ്രാൻഡ് ഓപ്പണിംഗ് എപ്പിസോഡ് സംപ്രേഷണം ചെയ്തത്.
17 മത്സരാർത്ഥികളാണ് ഇത്തവണ ഷോയിലുള്ളത്. സംവിധായകൻ അഖിൽ മാരാർ, സംരംഭക ശോഭ വിശ്വനാഥ്, വുഷു ചാമ്പ്യൻ അനിയൻ മിഥുൻ, വ്ളോഗറായ ജുനൈസ് വിപി, ട്രാൻസ് വുമൺ നാദിറ മെഹ്റിൻ, നടന്മാരായ ഷിജു എ ആർ, സാഗർ സൂര്യ, നടി മനീഷ,സീരിയൽ താരം റെനീഷ റഹ്മാൻ,ഐ ആം എ മല്ലു, ബ്യൂട്ടി താരം സെറീന,സാഗർ സൂര്യ,വിഷ്ണു ജോഷി,എയ്ഞ്ചൽ മരിയ,മാഡ് വൈബ് ദേവു,ട്രാൻസ് മാൻ അഞ്ചു റോയ്,ആഫ്രിക്കയിൽ നിന്നും ഐശ്വര്യ സുരേഷ്,ശ്രുതി ലക്ഷ്മി,എന്നിവരടങ്ങുന്നതാണ് ബിഗ് ബോസ്സ് ടീം.
മുംബൈയിൽ തന്നെയാണ് ഇത്തവണയും ബിഗ് ബോസിന് സെറ്റൊരുങ്ങിയിരിക്കുന്നത്. ബാറ്റിൽ എന്ന തീമിലാണ് ബിഗ് ബോസ് ഹൗസിന്റെ ഡിസൈൻ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനും പ്രശസ്ത പ്രൊജക്റ്റ് ഡിസൈനറുമായ ഒമംഗ് കുമാറാണ് ബിഗ് ബോസ് ഹൗസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.