
അന്തിമഹാകാളന്‍കാവ് വേലയ്ക്ക് വെടിക്കെട്ടിന് നിബന്ധനകള്‍ക്കു വിധേയമായി എഡിഎം അനുമതി നല്‍കി.
മാര്‍ച്ച് 26ന് പുലര്‍ച്ചെ 12.30 മുതല്‍ രാവിലെ 5.30 വരെയാണ് വെടിക്കെട്ടിന് അനുമതി നല്‍കിയത്. പെസോ അംഗീകരിച്ചതും നിരോധിത രാസ വസ്തുക്കള്‍ ചേര്‍ക്കാത്തതുമായ വെടിക്കോപ്പുകള്‍ മാത്രമേ വെടിക്കെട്ടിന് ഉപയോഗിക്കാവൂ എന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.
ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ പോലുള്ളവ ഉപയോഗിക്കരുത്. 100 മീറ്റര്‍ അകലത്തില്‍ ബാരിക്കേറ്റ് കെട്ടി കാണികളെ നിയന്ത്രിക്കണം തുടങ്ങിയ നിബന്ധനകള്‍ പാലിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.