
വാരണാസി: ഭോജ്പുരി നടി ആകാംക്ഷാ ഡൂബേ (25)യെ വാരണാസിയിൽ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് നടി വാരണാസിയിലെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഒരു വീഡിയോ അവർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഹിലോരേ മാരേ എന്ന പ്രശസ്ത ഭോജ്പുരി ഗാനത്തിനൊപ്പം ആകാംക്ഷ ചുവടുവെയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. കണ്ണാടിക്ക് മുന്നിൽ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
യേ ആരാ കഭീ ഹരാ നഹീ എന്ന് തുടങ്ങുന്ന തന്റെ പുതിയ ഗാനം പുറത്തുവന്ന അതേദിവസം തന്നെയാണ് ആകാംക്ഷയുടെ മരണവും സംഭവിച്ചത്. ഭോജ്പുരിയിൽ നിരവധി ആരാധകരുള്ള നടികൂടിയാണ് ആകാംക്ഷ. ഭോജ്പുരിയിലെ പ്രശസ്ത പവൻ സിങ്ങിനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ അവർ ശനിയാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.