
കോഴിക്കോട്: ഉള്ളിയേരിയില്‍ ടാങ്കര്‍ ലോറി സ്‌ക്കൂട്ടറിലിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു. വടകര കക്കട്ടിൽ അരൂര് ചേടിക്കുന്നുമ്മല്‍ അബ്ദുല്‍ റഹ്‌മാന്‍ (43) ആണ് മരിച്ചത്.
ഉള്ളിയേരി പാലത്തിൽ വെച്ചായിരുന്നു അപകടം നടന്നത്. എകരൂരിലെ ഭാര്യ വീട്ടിലേക്ക് പോവുകയായിരുന്നു റഹ്മാൻ. ലോറി തട്ടിയതിനെ തുടര്‍ന്ന് അബ്ദുല്‍ റഹ്‌മാന്‍ ലോറിക്കടിയിലേക്കും മറിഞ്ഞു വീഴുകയായിരുന്നു.
റോഡിലേക്ക് തെറിച്ച് വീണ യുവാവിന്‍റ തലയിലൂടെയും വയറിലൂടെയും ലോറിയുടെ ചക്രങ്ങള്‍ കയറി ഇറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ തന്നെ അബ്ദുല്‍ റഹ്മാനെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
അപകടത്തിനിടയാക്കിയ ലോറി അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യ നഫല, മക്കൾ: മുഹമ്മദ് സിയാദ്, ഫൈഹ മറിയം.
1. The accident occurred in Ulliyeri in Kozhikode.
2. Abdul Rahman, the scooter rider, died in the accident.
3. The incident happened when Abdul was on his way to his wife’s house in Ekaroor.
4. The locals who witnessed the accident rushed Abdul to the medical college, but he could not be saved.
5. The police have taken custody of the tanker and registered a case. Abdul’s wife and children are named Nafal, Muhammad Siad, and Faiha Maryam.