കോട്ടയം: തലയോലപ്പറമ്പിലെ വെട്ടിക്കാട്ട് മുക്കിൽ സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടുപേക്ക് ദാരുണാന്ത്യം.
വെട്ടിക്കാട്ട് മുക്കിലെ ഇഷ്ടിക ഫാക്ടറി മാനേജർ ഇടപ്പനാട്ട് പൗലോസ് (68), സ്ഥാപനത്തിലെ ഡ്രൈവർ അടിയം സ്വദേശി രാജൻ (71) എന്നിവരാണ് അപകടത്തെ തുടർന്ന് മരിച്ചത്.
ഇന്ന് വൈകിട്ട് നാലിനായിരുന്നു അപകടം നടന്നത്. എറണാകുളം ഭാഗത്തുനിന്നും തലയോലപ്പറമ്പിലേക്ക് വന്ന ബസും എതിർദിശയിലെത്തിയ സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.
തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.