
വളാഞ്ചേരി: വട്ടപ്പാറ വളവിൽ ലോറി തലകീഴായ് മറിഞ്ഞു വൻ അപകടം. നിയന്ത്രണം വിട്ട് ലോറി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. മൂന്നു പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. ഇന്ന് രാവിലെ 6.15 ഓടെയാണ് അപകടം.
ദേശീയപാത 66ൽ സ്ഥിരം അപകട കേന്ദ്രമായ വട്ടപ്പാറ വളവിലാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തുനിന്നും ചാലക്കുടിയിലേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് തലകീഴായ് മറിഞ്ഞത്.
നിയന്ത്രണംവിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് 30 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.കെ.എൽ 30 ഡി 0759 നമ്പറിലെ ലോറിയാണ് അപകടത്തിൽ പെട്ടത്.
വളാഞ്ചേരി പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. അഗ്നിശമന സേനയും സ്ഥലത്തെത്തി.