അബ്ദു നാസർ മഅ്ദനിയുടെ മകൻ ഇനി അഭിഭാഷകൻ

Spread the love

അബ്ദുനാസർ മഅ്ദനിയുടെ മകനെ അഭിഭാഷകനായി എൻറോൾ ചെയ്തു. ഉപ്പയുടെ നിയമപോരാട്ടങ്ങളുടെ ഭാഗമാകുമെന്ന് വിചാരണ തടവിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദു നാസർ മഅ്ദനിയുടെ മകൻ സ്വലാഹുദ്ധീൻ അയ്യൂബി പറഞ്ഞു.

W3Schools.com

കോടതി മുറികൾക്ക് പുറത്ത് നിൽകുമ്പോൾ വാപ്പയുടെ നിയമ പോരാട്ടങ്ങളുടെ ഭാഗമാകാൻ ഒരുപാട് ആഗ്രഹിച്ചതാണ്. ഇനി കോടതിയിൽ വാപ്പച്ചിയുടെ ശബ്ദമാകും. രാജ്യത്തെ നിയമത്തിലും കോടതിയിലും വിശ്വസമുണ്ടെന്നും അഭിഭാഷകനായി എൻറോൾ ചെയ്ത ശേഷം സ്വലാഹുദ്ധീൻ പറഞ്ഞു.

ബംഗളൂരു സ്‌ഫോടന കേസിൽ ജാമ്യം ലഭിച്ചങ്കിലും വിചാരണ തടവിന് തുല്യമായാണ് അബ്ദുൽ നാസർ മദനി കഴിയുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ചികിത്സക്കായി നാട്ടിൽ പോകാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി നിയമപോരാട്ടം നടത്തുന്ന വേളയിലാണ് മകൻ സലാഹുദ്ദീൻ അയ്യുബി അഭിഭാഷകനായി എൻറോൾ ചെയുന്നത്.

കൊച്ചിയിൽ നടന്ന ചടങ്ങിൽ മാതാവ് സൂഫിയ മദനിയും പങ്കെടുത്തു. മകന് അഭിഭാഷകാനയതിന്റെ അഭിമാനത്തിലാണ് സൂഫിയ മദനി പറഞ്ഞു.

തൃക്കാക്കര ഭാരത് മാത കോളേജിൽ നിന്നാണ് സലാഹുദ്ദിൻ അയ്യൂബി നിയമ ബിരുദം നേടിയത്. കേരളത്തിലെ ആദ്യ ട്രാൻസ് വനിത അഭിഭാഷക പത്മ ലക്ഷമി അടക്കം 1530 പേരാണ് ഇന്ന് അഭിഭാഷകരായി എൻറോൾ ചെയ്തത്.

ബാർ കൗൺസിൽ അദ്ധ്യക്ഷൻ കെ.എൻ കുമാർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കേരള ഹൈക്കോടതി ജസ്റ്റിസ് സി എസ് ഡിയസ് ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

About Post Author

Related Posts

ഡ്രൈവിങ് ലൈസൻസിൽ ഇനി വൻ മാറ്റം..

Spread the love

സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ലൈസൻസുകൾ ഇനി സ്മാർട്ട് കാർഡിലേക്ക്

എട്ടാം ക്ലാസുകാരിയുടെ ആത്മഹത്യാ ശ്രമം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാർത്ഥിനി..

Spread the love

ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ജന്മനാട്ടിലേക്കുള്ള അവസാന യാത്രയിൽ ഇന്നസെന്റ് ; ഉച്ചയോടെ ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തും..

Spread the love

അന്തരിച്ച നടൻ ഇന്നസെൻ്റിൻ്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊച്ചിയിൽ നിന്നും തൃശ്ശൂരിലേക്ക് പുറപ്പെട്ടു. രാവിലെ എട്ട് മണിയോടെ ആശുപത്രിയിൽ നിന്നും കടവന്ത്രിയിലെ ഇൻഡോ‍ർ സ്റ്റേഡിയത്തിൽ ഇന്നസെൻ്റിൻ്റെ മൃതദേഹമെത്തിച്ചിരുന്നു.

സൽമാൻഖാന് വധഭീഷണി; പ്രതി പിടിയിൽ

Spread the love

മാർച്ച് 18 നാണ് സൽമാൻ ഖാന് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴി സൽമാനെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. തുടർന്ന് നടൻ്റെ പരാതിയിൽ ബാന്ദ്ര പൊലീസ് കേസെടുത്തിരുന്നു.

സ്വർണ്ണവില വീണ്ടും കുറഞ്ഞു

Spread the love

മാർച്ച് 18നാണ് സ്വർണം സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

പിതാവിന്റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ; സംഭവം തൃശൂരിൽ..

Spread the love

പിതാവിന്‍റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കള്‍ കണ്ടത് 88 കാരനോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരത. പുതുവത്സര ദിനത്തില്‍ ശാരീരിക ലൈംഗിക പീഡനത്തിന് ഇരയായ വൃദ്ധന്‍ ആരോഗ്യം വഷളായി ഫെബ്രുവരിയിലാണ് മരിച്ചത്. പ്രായമായി കിടപ്പിലായ രോഗിയെ ചികിത്സിക്കാനെത്തി പീഡിപ്പിച്ചതിന് ഹോം നഴ്സ് അറസ്റ്റിലുമായി.

Leave a Reply

You cannot copy content of this page