
ഇടുക്കി: കഞ്ഞിക്കുഴി പുന്നയാർ ചൂടൻ സിറ്റിയിൽ അഞ്ചംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഈ അഞ്ചു പേരിൽ രണ്ടുപേർ മരിച്ചു.
ബിജു, ടിന്റു ദമ്പതികളാണ് മരിച്ചത്. ഇവരുടെ 11 വയസ്സും എട്ട് വയസ്സും രണ്ട് വയസ്സുള്ള മൂന്നു കുട്ടികൾ ഇടുക്കി മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം