
റിയാദ്: തിങ്കളാഴ്ച മുതല്‍ സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥാമാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പൊടിക്കാറ്റും നേരിയ മഴയും മഞ്ഞുവീഴ്ചയും തണുപ്പുമാണ് ഉണ്ടാവുകയെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാറ്റിന് സാധ്യതയുണ്ടെന്നും. ഇത് പിന്നീട് പൊടിക്കാറ്റായി രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.
തബുക്ക്, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി, ഹാഇല്‍, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, റിയാദ്, മക്കയുടെയും മദീനയുടെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് കാറ്റ് വീശുക. തീരപ്രദേശങ്ങളില്‍ തിരമാല രണ്ടര മീറ്റര്‍ വരെ ഉയരത്തിലെത്തിയേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.