
പരീക്ഷ എഴുതാൻ സ്കൂളിലെത്തിയപ്പോൾ ഹാൾ നിറയെ പെൺകുട്ടികളെ കണ്ട് പകച്ചു പോയ പ്ലസ് ടു വിദ്യാർഥി ബോധംകെട്ട് വീണു.
ബിഹാറിലെ നളന്ദയിലെ ശരീഫ് അല്ലാമാ ഇഖ്ബാൽ കോളെജിലെ വിദ്യാർഥിക്കാണ് ഇത് സംഭവിച്ചതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. പരീക്ഷ എഴുതാനായി ബ്രില്യന്‍റ് സ്കൂളിലെത്തിയതായിരുന്നു വിദ്യാർഥി. ഹാളിലെത്തിയപ്പോഴാണ് 50 പെൺകുട്ടികൾക്കിടയിൽ ഇരുന്നാണ് പരീക്ഷ എഴുതേണ്ടതെന്ന് വിദ്യാർഥി തിരിച്ചറിഞ്ഞത്. ഇതോടെ പരിഭ്രമിച്ച് ബോധം കെട്ട് വീഴുകയായിരുന്നെന്ന് വിദ്യാർഥിയുടെ ബന്ധു പറഞ്ഞു.
സംഭവം നടന്ന ഉടൻ വിദ്യാർഥിയെ സമീപത്തെ സദർ ആശുപത്രിയിലേക്ക് മാറ്റി.