
വടക്കേക്കാട്: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വടക്കേക്കാട് പോലിസ് അറസ്റ്റ് ചെയ്തു.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ വയനാട് മാട്ടിലയം തൊണ്ടേർനാട് സ്വദേശി ഊരാളി വീട്ടിൽ അജ്മലി(33)നെയാണ് വടക്കേക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ അമൃതരംഗന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്യുന്ന പ്രതി സോഷ്യൽ മീഡിയ വഴിയാണ് പെൺകുട്ടിയുമായി പരിജയത്തിലാകുന്നത്.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കോഴിക്കോടും പിന്നീട് തൃശൂരും എത്തിയതായി പോലീസിന് വിവരം ലഭിച്ചത്.
പഴുതടച്ച അന്വേഷണത്തിലൊടുവിൽ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ കേസ് മുഖേന അറസ്റ്റ് ചെയ്ത പ്രതിയെ പതിനാല് ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.
വയനാട് പോലിസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കഞ്ചാവ് കേസും നിലവിലുണ്ട്.