
ഒരുമനയൂർ : ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സിപിഎം അംഗം വിജിത സന്തോഷിനെ തെരഞ്ഞെടുത്തു.
എതിർ സ്ഥാനാർഥിയായ കോൺഗ്രസ് അംഗം ആരിഫ ജൂഫൈറിനെ 4 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിജിത സന്തോഷ് വിജയിച്ചത്.
വോട്ടെടുപ്പിൽ വിജിത സന്തോഷിനു 8 വോട്ടുകൾ ലഭിച്ചു. ബിജെപി അംഗം തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു.
കഴിഞ്ഞ രണ്ട് വർഷം സിപിഐ അംഗത്തിനായിരുന്നു പ്രസിഡന്റ് സ്ഥാനം. എൽഡിഎഫ് ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.