രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്..

Spread the love

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതരാമന്‍ അവതരിപ്പിക്കും. കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗം കരകയറി എന്നാണ് സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയത്. നികുതി പരിഷ്‌കാരം ഉള്‍പ്പടെ നിരവധി ആശ്വാസ നയങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടായേക്കും.

W3Schools.com

ലോകാസഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന സമ്പൂര്‍ണ്ണ ബജറ്റില്‍ ഉറ്റുനോക്കുകയാണ് രാജ്യം. ബജറ്റ് ജനകീയമാകുമെന്നും സാമ്പത്തിക മേഖലയെകുറിച്ചു നല്ല വാക്കുകളാണ് കേള്‍ക്കുന്നതെന്നും കഴിഞ്ഞ ദിവസം പ്രധാന മന്ത്രി പറഞ്ഞിരുന്നു.

ക്ഷേമ പദ്ധതികള്‍ക്കൊപ്പം സുസ്ഥിര വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍, ആദായ നികുതി സ്‌ളാബുകളില്‍ ഇളവുകള്‍ അടക്കം, നികുതി ദായകര്‍ക്ക് ആശ്വാസമായ നയങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാനായി പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നാണ് മധ്യവര്‍ഗ ആകാംഷയോടെ നോക്കുന്നത്. നികുതി ഇതര നടപടികളിലൂടെ വിഭവശേഖരണം, ആഗോള സാമ്പത്തിക മാന്ദ്യം, കയറ്റുമതിയിലുണ്ടായ കുറവ്, ധനക്കമ്മി തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം ആരോഗ്യമേഖലക്കും മുന്‍തൂക്കം നല്‍കേണ്ടതുണ്ട്.

2023-24 വര്‍ഷത്തില്‍ സ്വകാര്യ നിക്ഷേപത്തിനായുള്ള പദ്ധതികള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിക്കുമെന്നാണ് കണക്കാക്കുന്നത്.തൊഴിലില്ലായ്മ ഇല്ലാതാക്കാനും പണപ്പെരുപ്പം പിടിച്ചു നിര്‍ത്തുന്നതിനുള്ള നടപടികള്‍ക്ക് ബജറ്റ് ഊന്നല്‍ നല്‍കാനാണ് സാധ്യത. അതിര്‍ത്തിയില്‍ ചൈനയും പാക്കിസ്ഥാനും ഉയര്‍ത്തുന്ന വെല്ലുവിളികളും സേനയുടെ നവീകരണവും ലക്ഷ്യം വച്ച് പ്രതിരോധ മേഖലയ്ക്കും ബജറ്റില്‍ പ്രാധാന്യം ഉണ്ടാകും.

രാജ്യത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ചരിത്രം സൃഷ്ടിക്കുന്ന പല പ്രഖ്യാപനങ്ങളും ഈ ബജറ്റില്‍ ഉണ്ടാവുമെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. 2023 അന്താരാഷ്ട്ര മില്ലറ്റ് തിന വിള വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍ തിന വിളകള്‍ക്കായുള്ള ആശ്വാസ പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

About Post Author

Related Posts

തൃശൂരിൽ മിന്നൽ ചുഴലിയും കനത്ത മഴയും..

Spread the love

തൃശൂരിൽ മിന്നൽ ചുഴലിയും ശക്തമായ കാറ്റും കനത്ത മഴയും. തൃശൂർ കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് കനത്ത മഴയും ശക്തമായ കാറ്റും വീശിയത്. മേഖലയിൽ വ്യാപകമായ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്.
ആളപായം ഉള്ളതായി റിപ്പോർട്ടുകളില്ല.

ഏറെ നാളത്തെ ആഗ്രഹം; ബൈക്ക് വാങ്ങാൻ 90,000 രൂപയുടെ നാണയങ്ങൾ ചാക്കിൽ ചുമന്ന് യുവാവ് ഷോറൂമിൽ, കണ്ണ് തള്ളി ജീവനക്കാർ!

Spread the love

ചില്ലറ നാണയങ്ങൾ നൽകിയതിൽ ഖേദം പ്രകടിപ്പിക്കാതെ എല്ലാ നാണയങ്ങളും ഷോറൂം ജീവനക്കാർ എണ്ണി തിട്ടപ്പെടുത്തി.   തുടർന്ന് അസമിൽ നിന്നുള്ളയാളെ വാഹനം വാങ്ങാൻ അനുവദിച്ചു.

ഹയർ സെക്കണ്ടറി സീറ്റുകൾ പുനഃക്രമീകരിക്കും : മന്ത്രി വി. ശിവൻകുട്ടി

Spread the love

സംസ്ഥാനത്തെ ഹയർ സെക്കൻഡറി സീറ്റുകൾ പുനഃക്രമീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ സീറ്റുകളാണ് പുനക്രമീകരിക്കുക. ജില്ല, താലൂക്ക് തലത്തിലെ സീറ്റുകളുടെ കുറവ് സംബന്ധിച്ച് പഠനം നടത്താൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏപ്രിൽ മൂന്നിന് ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്..

Spread the love

ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യവുമായി ഇടുക്കി ജില്ലയിൽ ഇടതു മുന്നണി ഹർത്താൽ പ്രഖ്യാപിച്ചു. ഏപ്രിൽ 3 നാണ് ഇടുക്കിയിൽ എൽ ഡി എഫ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.

ചാവക്കാട് മന്ദലാംകുന്നിൽ യുവാവിന് കുത്തേറ്റു..

Spread the love

ചാവക്കാട് മന്ദലാംകുന്ന് ബീച്ചിൽ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു.

ചാവക്കാട്‌ എടക്കഴിയൂരിൽ അയൽവാസിയായ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതിക്ക് കഠിന തടവ്..

Spread the love

ചാവക്കാട് എടക്കഴിയൂരിൽ അയൽ വാസിയായ കുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിന് 8 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു.

Leave a Reply

You cannot copy content of this page