Site icon MalluChronicle

വാഹനങ്ങളിലെ തീപിടുത്തം; സർവ്വേ നടത്താനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: വാഹനങ്ങളിൽ തീപിടുത്തം തുടർക്കഥയാവുന്ന പശ്ചാത്തലത്തിൽ സർവെ നടത്താനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. എം.വി.ഡിയുടെ വെബ് സൈറ്റിലൂടെയാണ് സർവെ നടത്തുക.

പൊതുജനങ്ങൾ വിവരമറിയിക്കാൻ തയ്യാറാകണമെന്ന് എം.വി.ഡി അഭ്യർത്ഥിച്ചു.ഏതൊക്കെ സ്ഥലത്ത് വാഹനങ്ങള്‍ക്ക് തീപിടിച്ചിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പിന്റെ മീഡിയ പേജിലുടെ അറിയിക്കാൻ കഴിയും.

പൊതുജനങ്ങള്‍ക്ക് അറിയാകുന്ന കാര്യങ്ങളും പേജിലൂടെ പങ്കുവെക്കാം. ഇതുവഴി ജനങ്ങൾക്ക് വാഹനങ്ങളിൽ തീപിടിക്കുന്നതിന്‍റെ കാരണങ്ങളും പ്രതിവിധിയും അവബോധവും നൽകാൻ എംവിഡിക്ക് കഴിയും.

വാഹനങ്ങളിലെ ചില തകരാറ് മൂലവും തീപിടിക്കുന്ന സാഹചര്യമുണ്ടാകാറുണ്ട് . ഈക്കാര്യത്തിൽ ജനങ്ങള്‍ക്ക് നിർദേശം നൽകാനും വെബ്സൈറ്റിലുടെ കഴിയും.

Exit mobile version