
ഇടുക്കി: അട്ടപ്പള്ളത്ത് ഏഴ് വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. അടുത്ത വീട്ടിൽ നിന്നും ടയർ എടുത്ത് കത്തിച്ചതിനാണ് കുട്ടിയോട് സ്വന്തം അമ്മയുടെ ഈ ക്രൂരത.
കുട്ടിയുടെ കണ്ണിൽ മുളകുപൊടി തേച്ച ശേഷം ചട്ടുകം പഴുപ്പിച്ച് കുട്ടിയുടെ രണ്ട് കൈകളിലും കാലുകളിലും പൊള്ളിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.