
ഇടുക്കി: കുമളിയിൽ ഏഴ് വയസുകാരനോട് അമ്മയുടെ കൊടും ക്രൂരത. അയൽവാസിയുടെ വീട്ടിൽ നിന്ന് ടയർ എടുത്തതിന് കുട്ടിയുടെ കണ്ണിൽ മുളകുപൊടി തേച്ച ശേഷം കയ്യിലും കാലിൽ ചട്ടുകം പഴുപ്പിച്ച് വെക്കുകയായിരുന്നു. കുമളിക്കടുത്ത് അട്ടപ്പള്ളത്താണ് ഈ ദാരുണ സംഭവം ഉണ്ടായത്. കുട്ടിക്ക് ഇരുകൈകളിലും കാലിലും സാരമായി പൊള്ളലേറ്റിട്ടുണ്ട്.
കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടും ആശുപത്രിയിലെത്തിക്കാൻ അമ്മ തയ്യാറായില്ല. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം.