
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. കഴിഞ്ഞ നാല് പതിറ്റാണ്ട് കാലമായി ഇദ്ദേഹം മലയാള സിനിമയിൽ തിളങ്ങുകയാണ്.കഴിഞ്ഞ കാലങ്ങളിൽ ജനപ്രിയൻ ആരാണെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരം മാത്രമേയുള്ളു, അത് മോഹൻലാലാണ്.
ഒന്നും മലയാള സിനിമയിലെ ഏറ്റവും വലിയ താരം ഇദ്ദേഹം തന്നെയാണ് എന്ന് മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.
എന്നാൽ മലയാള സിനിമയിൽ അധികം ലേഡി സൂപ്പർസ്റ്റാറുകൾ ഉണ്ടായിട്ടില്ല. വല്ലപ്പോഴും മാത്രമാണ് മഞ്ജു വാര്യരെ പോലെയുള്ള ആളുകൾ വരുന്നത്. എന്നാൽ അവർക്ക് പോലും ഒറ്റയ്ക്ക് സിനിമകൾ ഇറക്കി വിജയിപ്പിക്കുവാൻ ഉള്ള ഫാൻസ് പവർ ഉണ്ട് എന്ന് പറയുവാൻ പറ്റില്ല. അവിടെയാണ് ബോളിവുഡിൽ കങ്കണ റണാവത്ത് വ്യത്യസ്ത ആവുന്നത്.
ആൺ സൂപ്പർതാരങ്ങൾക്ക് കിട്ടുന്നതിനേക്കാൾ വലിയ സ്വീകാര്യത ആണ് പലപ്പോഴും ഇവരുടെ സിനിമകൾക്ക് കിട്ടുന്നത്. ഇപ്പോൾ സിനിമ പ്രേമികളെ ഏറെ ത്രസിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്.
മോഹൻലാലും കങ്കണയും ഒന്നിക്കാൻ പോവുകയാണ് എന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. പ്രാദേശിക നായകന്മാരുടെ കഥകൾ പറയുന്ന വെബ് സീരീസിൽ ആണ് ഇരുവരും എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ പ്രമുഖരായ സംവിധായകർ ആണ് ഒരുമിച്ചു ഈ വെബ് സീരീസ് ഒരുക്കുന്നത്.
ദിനത്തിൽ ആയിരുന്നു ഈ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. മലയാളികളുടെ പ്രിയപ്പെട്ട പ്രിയദർശൻ, കാശ്മീർ ഫയൽസ് സംവിധാനം ചെയ്ത വിവേക് അഗ്നിഹോത്രി എന്നിവർ ഉൾപ്പെടെയുള്ള 6 സംവിധായകർ ആയിരിക്കും ചിത്രം ഒരുക്കുന്നത്.