
ഇന്ന് ഫെബ്രുവരി 4, ലോക ക്യാൻസര്‍ ദിനമാണ്.ക്യാന്‍സര്‍ രോഗത്തെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തി, രോഗം മുന്‍കൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് എല്ലാ വര്‍ഷവും ഫെബ്രുവരി 4ന് ലോക ക്യാന്‍സര്‍ ദിനമായി ആചരിക്കുന്നത്.
ശരീരത്തിൽ ഉണ്ടാകുന്ന അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് ക്യാന്‍സര്‍. അമിത ശരീരഭാരം, വ്യായാമമില്ലായ്മ, പുകവലി, മദ്യപാനം എന്നിവയൊക്കെ പലപ്പോഴും ക്യാൻസറിന് കാരണമാകാറുണ്ട്
ഇപ്പോഴിതാ ക്യാൻസർ ദിനത്തിൽ പ്രശസ്ത നടി മംമ്ത മോഹൻദാസ് തന്റെ ക്യാൻസർ ദിനത്തിലെ ഓർമ്മകളോടൊപ്പം തന്റെ ചില ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ്. കാൻസർ എന്നത് യഥാർഥമാണെന്നും എന്നാൽ നിങ്ങൾ വേണമെന്നു വിചാരിച്ചാൽ അതിനെ താൽക്കാലികമാക്കാം എന്നും കുറിക്കുകയാണ് മംമ്ത. അവനവനോട് അൽപം അനുകമ്പയുള്ളവരാകൂ എന്നും ഭാരത്തെ ലഘൂകരിക്കൂ എന്നും മംമ്ത കുറിക്കുന്നു.

ഈ ക്യാൻസർ ദിനത്തിൽ രണ്ട് തവണ ക്യാൻസര്‍ രോഗത്തോട് പോരാടി മുന്നേറിയ നടി, മംമ്ത മോഹൻദാസ് പങ്കുവച്ചൊരു കുറിപ്പും ചിത്രങ്ങളും ഇതിനിടെ ഏറെ ശ്രദ്ധേയമായി. പന്ത്രണ്ട് വര്‍ഷത്തിലേറെയായി മംമ്ത മോഹൻദാസിന് ക്യാൻസര്‍ സ്ഥിരീകരിച്ചിട്ട്.
ചികിത്സയിലൂടെ ഒരിക്കല്‍ പൂര്‍ണമായും ഭേദപ്പെടുത്തിയ രോഗം പിന്നീട് വീണ്ടും മംമ്തയെ പിടികൂടുകയായിരുന്നു. സെലിബ്രിറ്റികള്‍ പലപ്പോഴും തങ്ങളുടെ ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ മറ്റുള്ളവരില്‍ നിന്ന് മറച്ചുപിടിക്കുന്ന പ്രവണതയാണ് പൊതുവെ നേരത്തെ കണ്ടുവന്നിട്ടുള്ളത്.
എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ക്യാൻസര്‍ രോഗം കൊണ്ട് ദുരിതത്തിലായ നിരവധി രോഗികള്‍ക്ക് ആശ്വാസം പകരുന്നതിനായി തന്‍റെ അനുഭവങ്ങള്‍ ധൈര്യപൂർവ്വം പലപ്പോഴും പരസ്യമായി പങ്കുവച്ചിട്ടുള്ളൊരു സെലിബ്രിറ്റി കൂടിയാണ് മംമ്ത. ക്യാൻസര്‍ രോഗത്തെ കുറിച്ച് അവബോധം നടത്തുന്നതിനും അനുബന്ധമായുമെല്ലാം നടന്നിട്ടുള്ള എത്രയോ പരിപാടികളും മംമ്ത ഇതിനോടകം തന്നെ പങ്കെടുത്തിട്ടുണ്ട്.
രോഗബാധയും ചികിത്സയുമെല്ലാം ഒരു വശത്ത് നടക്കുമ്പോഴും സിനിമയില്‍ സജീവമായി മംമ്ത തുടര്‍ന്നു എന്നതും ആരിലും ആവേശം നല്‍കുന്ന കാര്യം തന്നെ. ഈ ക്യാൻസര്‍ ദിനത്തില്‍ ക്യാൻസര്‍ രോഗത്ത കുറിച്ചുള്ള പൊതുവായ ഓര്‍മ്മപ്പെടുത്തല്‍ തന്നെയാണ് മംമ്ത നടത്തിയത്. ഒപ്പം ആത്മവിശ്വാസത്തിന്‍റെയും പ്രതീക്ഷയുടെയും ഏതാനും ചിത്രങ്ങളും മംമ്ത പങ്കുവച്ചിരിക്കുന്നു.
ആരാധകരടക്കം നിരവധി പേരാണ് മംമ്തയോട് സ്നേഹവും ആദരവും അറിയിച്ചിരിക്കുന്നത്. ഏവരും മംമ്ത പകര്‍ന്നുനല്‍കിയിട്ടുള്ള ഊര്‍ജ്ജത്തെ കുറിച്ച് തന്നെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വെള്ളപ്പാണ്ട് അഥവാ വിറ്റിലിഗോ എന്ന രോഗം തന്നെ കടന്നുപിടിച്ചതായും മംമ്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. അപ്പോഴും പ്രതിസന്ധികളോട് സന്ധി ചെയ്യാതെ പോരാടി മുന്നോട്ട് പോകുന്നതിനെ കുറിച്ച് തന്നെയാണ് മംമ്ത പറഞ്ഞിരുന്നതും.