ബോക്സ് ഓഫീസിൽ മമ്മൂക്കയും ലാലേട്ടനും ഒരുമിച്ചെത്തുന്നു…

Spread the love

ലാലേട്ടനെയും മമ്മൂക്കയും ഇപ്പോൾ ഒരുമിച്ച് ബിഗ് സ്ക്രീനില്‍ കാണുക എന്നത് അപൂര്‍വ്വമാണ്. യുവതാരങ്ങള്‍ എന്ന നിലയില്‍ പേരെടുത്ത് തുടങ്ങിയ കാലത്ത് നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് എത്തിയിട്ടുണ്ട്.

W3Schools.com

താരപരിവേഷത്തിനൊപ്പം അഭിനേതാക്കളെന്ന നിലയിലും നാഴികക്കല്ലുകള്‍ പിന്നിട്ട ഇരുവരുടെയും സിനിമകള്‍ ഒരേ സമയം തിയറ്ററുകളില്‍ എത്തുക എന്നതില്‍ ഇക്കാലത്തും കൗതുകം നിറഞ്ഞതാണ്. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ അത്തരത്തില്‍ ഒരു ദിനം വരികയാണ്.

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മമ്മൂട്ടി നായകനാവുന്ന ക്രിസ്റ്റഫറിനൊപ്പം തിയറ്ററുകളിലെത്തുന്നത് മോഹന്‍ലാലിന്റെ മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് ആയ സ്ഫടികത്തിന്‍റെ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയ പതിപ്പാണ്. ഫെബ്രുവരി 9 ന് ആണ് രണ്ട് ചിത്രങ്ങളുടെയും റിലീസ്. ഇതിനകം പുറത്തെത്തിയ പബ്ലിസിറ്റി മെറ്റീരിയലുകളിലൂടെ പ്രേക്ഷകരില്‍ കൌതുകം ഉണര്‍ത്തിയിട്ടുള്ള ചിത്രമാണ് ക്രിസ്റ്റഫര്‍.

മമ്മൂട്ടി പൊലീസ് ഓഫീസറായി എത്തുന്ന ചിത്രത്തില്‍ അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

അതേസമയം പുതുതലമുറ സിനിമാപ്രേമികള്‍, പ്രത്യേകിച്ചും മോഹന്‍ലാല്‍ ആരാധകര്‍ തിയറ്ററില്‍ കാണണമെന്ന് ഏറെ ആഗ്രഹിച്ച സിനിമയാണ് 1995 ല്‍ പുറത്തെത്തിയ സ്ഫടികം. 4കെ ഡോള്‍ബി അറ്റ്മോസിലേക്ക് അപ്ഗ്രേഡ് ചെയ്തിട്ടുള്ള ചിത്രത്തില്‍ എട്ടര മിനിറ്റ് അധിക രംഗങ്ങളുമുണ്ട്. ജിയോമെട്രിക്സ് ഫിലിം ഹൌസിന്‍റെ ബാനറില്‍ ഭദ്രനും സുഹൃത്തുക്കളും ചേര്‍ന്ന് റീ റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ അപ്ഡ്രേഷന് രണ്ട് കോടി രൂപയാണ് ചെലവ്.

About Post Author

Related Posts

ഡ്രൈവിങ് ലൈസൻസിൽ ഇനി വൻ മാറ്റം..

Spread the love

സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ലൈസൻസുകൾ ഇനി സ്മാർട്ട് കാർഡിലേക്ക്

എട്ടാം ക്ലാസുകാരിയുടെ ആത്മഹത്യാ ശ്രമം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാർത്ഥിനി..

Spread the love

ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ജന്മനാട്ടിലേക്കുള്ള അവസാന യാത്രയിൽ ഇന്നസെന്റ് ; ഉച്ചയോടെ ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തും..

Spread the love

അന്തരിച്ച നടൻ ഇന്നസെൻ്റിൻ്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊച്ചിയിൽ നിന്നും തൃശ്ശൂരിലേക്ക് പുറപ്പെട്ടു. രാവിലെ എട്ട് മണിയോടെ ആശുപത്രിയിൽ നിന്നും കടവന്ത്രിയിലെ ഇൻഡോ‍ർ സ്റ്റേഡിയത്തിൽ ഇന്നസെൻ്റിൻ്റെ മൃതദേഹമെത്തിച്ചിരുന്നു.

സൽമാൻഖാന് വധഭീഷണി; പ്രതി പിടിയിൽ

Spread the love

മാർച്ച് 18 നാണ് സൽമാൻ ഖാന് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴി സൽമാനെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. തുടർന്ന് നടൻ്റെ പരാതിയിൽ ബാന്ദ്ര പൊലീസ് കേസെടുത്തിരുന്നു.

സ്വർണ്ണവില വീണ്ടും കുറഞ്ഞു

Spread the love

മാർച്ച് 18നാണ് സ്വർണം സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

പിതാവിന്റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ; സംഭവം തൃശൂരിൽ..

Spread the love

പിതാവിന്‍റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കള്‍ കണ്ടത് 88 കാരനോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരത. പുതുവത്സര ദിനത്തില്‍ ശാരീരിക ലൈംഗിക പീഡനത്തിന് ഇരയായ വൃദ്ധന്‍ ആരോഗ്യം വഷളായി ഫെബ്രുവരിയിലാണ് മരിച്ചത്. പ്രായമായി കിടപ്പിലായ രോഗിയെ ചികിത്സിക്കാനെത്തി പീഡിപ്പിച്ചതിന് ഹോം നഴ്സ് അറസ്റ്റിലുമായി.

Leave a Reply

You cannot copy content of this page