
തൃശൂർ കൊടകരയിൽ ടെറസിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു. കൊടകര കൊപ്രക്കളം പുത്തന്‍വീട്ടില്‍ ബൈജു ഭാര്യ 53 വയസ്സുള്ള ജയന്തിയാണ് മരിച്ചത്.
വീടിന്റെ ടെറസ്സിനോട് ചേര്‍ന്ന് നില്‍ക്കുന്ന തെങ്ങില്‍ നിന്നും നാളികേരം വലിച്ചിടുന്നതിനിടയിലായിരുന്നു അപകടം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മക്കൾ : ആതിര, അദ്വൈത്,
മരുമകൻ : വിജീഷ്