ഇടപ്പാളയം അബുദാബിയുടെ മൈൻഡ് ആൻഡ് മ്യുസിക് ഇവന്റ് ; സ്വാഗതസംഘം രൂപീകരിച്ചു..

Spread the love

ഇടപ്പാളയം അബുദാബി മാർച്ച് 12 ന് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വച്ച് നടത്തുന്ന മൈൻഡ് ആൻഡ് മ്യുസിക് ഇവന്റ് വിജയിപ്പിക്കുന്നതിനുള്ള സ്വാഗതസംഘം രൂപീകരിച്ചു.

W3Schools.com

പ്രോഗ്രാമിൽ മെന്റലിസ്റ്റ് ഫാസിൽ ബഷീർ, ഗായകർ കൊല്ലം ഷാഫി, എടപ്പാൾ വിശ്വനാഥ്, സിന്ധു പ്രേംകുമാർ എന്നിവർ പങ്കെടുക്കും.

മെന്റലിസവും മ്യൂസിക്കും ചേർന്നുള്ള ഈ ഫ്യൂഷൻ ഷോ കാണികൾക്ക് ഒരു വ്യത്യസ്ത അനുഭവമായിരിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

പ്രോഗ്രാമിന്റെ പ്രഖ്യാപനം പോസ്റ്റർ റിലീസിലൂടെ കൺവീനർ ബാബുരാജ്, ഇടപ്പാളയം അബുദാബി ചാപ്റ്റർ പ്രസിഡന്റ് ഗഫൂർ എടപ്പാൾ, സെക്രട്ടറി ജാഫർ പി വി, മീഡിയ സെൽ കൺവീനർ നിഷാർ പട്ടർമഠത്തിൽ, രാജേഷ്, വനിതാ വിങ് കോഓർഡിനേറ്റർ ഷഹന ഷെറിൻ, റബിത രാജേഷ് എന്നിവർ നിർവഹിച്ചു. മജീദ് ഗ്ലോബൽ വിങ്സ് ആണ് കമ്മിറ്റിയുടെ ചെയർമാൻ.

പ്രസിഡന്റ് ഗഫൂർ എടപ്പാളിന്റെ അദ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ രജീഷ് പാണേക്കാട്ട്, അഷ്‌റഫ്‌ നടുക്കാട്ടിൽ, താഹ മാഷ്, നൗഷാദ് കല്ലമ്പുള്ളി, രാജൻ കാലടി, റഹീദ് അഹ്‌മദ്, ദീപക് ദാസ്, ആഷിക് കൊട്ടിലിൽ, ഹബീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. ചാപ്റ്റർ സെക്രട്ടറി ജാഫർ പി വി സ്വാഗതം പറഞ്ഞ ചടങ്ങിൽ അമീൻ കോലക്കാട്ട് നന്ദി പറഞ്ഞു.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ഡ്രൈവിങ് ലൈസൻസിൽ ഇനി വൻ മാറ്റം..

Spread the love

സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ലൈസൻസുകൾ ഇനി സ്മാർട്ട് കാർഡിലേക്ക്

എട്ടാം ക്ലാസുകാരിയുടെ ആത്മഹത്യാ ശ്രമം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാർത്ഥിനി..

Spread the love

ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ജന്മനാട്ടിലേക്കുള്ള അവസാന യാത്രയിൽ ഇന്നസെന്റ് ; ഉച്ചയോടെ ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തും..

Spread the love

അന്തരിച്ച നടൻ ഇന്നസെൻ്റിൻ്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊച്ചിയിൽ നിന്നും തൃശ്ശൂരിലേക്ക് പുറപ്പെട്ടു. രാവിലെ എട്ട് മണിയോടെ ആശുപത്രിയിൽ നിന്നും കടവന്ത്രിയിലെ ഇൻഡോ‍ർ സ്റ്റേഡിയത്തിൽ ഇന്നസെൻ്റിൻ്റെ മൃതദേഹമെത്തിച്ചിരുന്നു.

സൽമാൻഖാന് വധഭീഷണി; പ്രതി പിടിയിൽ

Spread the love

മാർച്ച് 18 നാണ് സൽമാൻ ഖാന് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴി സൽമാനെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. തുടർന്ന് നടൻ്റെ പരാതിയിൽ ബാന്ദ്ര പൊലീസ് കേസെടുത്തിരുന്നു.

സ്വർണ്ണവില വീണ്ടും കുറഞ്ഞു

Spread the love

മാർച്ച് 18നാണ് സ്വർണം സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

പിതാവിന്റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ; സംഭവം തൃശൂരിൽ..

Spread the love

പിതാവിന്‍റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കള്‍ കണ്ടത് 88 കാരനോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരത. പുതുവത്സര ദിനത്തില്‍ ശാരീരിക ലൈംഗിക പീഡനത്തിന് ഇരയായ വൃദ്ധന്‍ ആരോഗ്യം വഷളായി ഫെബ്രുവരിയിലാണ് മരിച്ചത്. പ്രായമായി കിടപ്പിലായ രോഗിയെ ചികിത്സിക്കാനെത്തി പീഡിപ്പിച്ചതിന് ഹോം നഴ്സ് അറസ്റ്റിലുമായി.

Leave a Reply

You cannot copy content of this page