
മൂന്നാറിൽ വീണ്ടും ബാല വിവാഹം. 17 വയസുള്ള പെൺകുട്ടിയെ 26 കാരൻ വിവാഹം കഴിച്ചു. സംഭവത്തിൽ വരനും പെൺകുട്ടിയുടെ രക്ഷതാക്കൾക്ക് എതിരെയും പൊലീസ് കേസെടുത്തു.
പെൺകുട്ടി 7 മാസം ഗർഭിണിയാണ്. ഭർത്താവിനെതിരെ പോക്സോ വകുപ്പ് ചുമത്തി.ഒരു മാസം മുമ്പ് ഇടമലക്കുടിയിലും ഇത്തരത്തിൽ ശൈശവ വിവാഹം നടന്നിരുന്നു. പതിനാറുകാരിയെ 47കാരന്‍ വിവാഹം കഴിച്ചു.
പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിരുന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലേക്ക് മാറ്റിയിരുന്നു.വിവാഹം നടന്നതായി ശിശു സംരക്ഷണ സമിതിക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കുടിയിലെത്തി പരിശോധന നടത്തുകയായിരുന്നു.