ബജറ്റ് ഒറ്റനോട്ടത്തിൽ..

Spread the love

ബജറ്റ് 2023 കേന്ദ്ര ധനമന്ത്രി നിർമല സീതരാമൻ വായിച്ചു.ആദായനികുതിയിലെ പരിഷ്ക്കാരങ്ങൾ ഉൾപ്പടെ ഒട്ടനവധി ശ്രദ്ധേയമായ പ്രഖ്യാപനങ്ങളാണ് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റ് അവതരിപ്പിച്ചു ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്. തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനപ്രിയ പദ്ധതികൾ ബജറ്റിൽ ഇടംനേടി. ഇടത്തരക്കാര്‍ക്ക് ആശ്വാസമേകുന്ന ആദായനികുതി പരിഷ്ക്കാരമാണ് ബജറ്റിലെ പ്രധാന സവിശേഷത. ബജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

പുതിയ ആദായ നികുതി സ്‌കീമിന് കീഴിലുള്ളവർക്ക് ഇളവ് വരിധി അഞ്ച് ലക്ഷം ആയിരുന്നത് ഏഴ് ലക്ഷമാക്കി ഉയര്‍ത്തി. പഴയ സ്‌കീം പ്രകാരമുള്ളവര്‍ക്ക് മൂന്നു ലക്ഷം വരെയാണ് നികുതി ഇളവുള്ളത്. ആദായനികുതി ഘടനയിലെ മാറ്റം അനുസരിച്ച് മൂന്നു ലക്ഷം മുതല്‍ ആറ് ലക്ഷം രൂപ വരെ അഞ്ച് ശതമാനമാണ് പുതിയ നികുതി. ആറ് ലക്ഷം മുതല്‍ 9 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി. ഒമ്പത് മുതല്‍ 12 ലക്ഷം വരെ 15 ശതമാനവും 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ 20 ശതമാനം 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമായിരിക്കും പുതിയ നികുതി. ആദായ നികുതി സ്ലാബുകൾ ആറിൽ നിന്ന് അഞ്ചായി കുറച്ചു. ആദായനികുതി അപ്പീലുകൾ പരിഹരിക്കാൻ ജോ. കമ്മിഷണർമാർക്കും ചുമതല നൽകിയിട്ടുണ്ട്.

സ്വര്‍ണം, വെള്ളി, ഡയമണ്ട്, വസ്ത്രം, സിഗരറ്റ്, അടുക്കള ഉപകരണങ്ങൾ, ഇറക്കുമതി ചെയ്ത റബ്ബർ, കോപ്പർ സ്ക്രാപ്പ് എന്നിവയുടെ വില കൂടും

ടിവി, മൊബൈൽ ഫോൺ, കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയൺ ബാറ്ററി, ക്യാമറ, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍, വൈദ്യുതി വാഹനങ്ങളിലെ ബാറ്ററി എന്നിവയുടെ വില കുറയും

പിഎം ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷം കൂടി തുടരും. എല്ലാ അന്ത്യോദയ ഉപഭോക്താക്കൾക്കും പ്രയോജനം ലഭിക്കും. പ്രതിവർഷം രണ്ടു ലക്ഷം കോടി രൂപയുടെ ചെലവാണ് ഈ പദ്ധതിക്കുള്ളത്പ

പട്ടികവർഗ്ഗ വിഭാഗത്തിനായി മൂന്ന് വർഷത്തിനുള്ളിൽ 15,000 കോടി ചെലവഴിക്കും

പ്രധാനമന്ത്രി ആവാസ് യോജന ഫണ്ട് 66% വർധിപ്പിച്ച് 79,000 കോടി രൂപയാക്കി

47 ലക്ഷം യുവാക്കൾക്ക് 3 വർഷം അക്കൌണ്ടിലേക്ക് നേരിട്ട് സ്റ്റൈപൻഡ് നൽകാൻ പദ്ധതി

രാജ്യത്ത് 157 പുതിയ നഴ്സിങ് കോളേജുകൾ സ്ഥാപിക്കും

748 ഏകല്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ അധ്യാപകരെ നിയമിക്കും

• 2047ഓടെ അരിവാൾ രോഗം നിർമാർജനം ചെയ്യും. ആദിവാസി മേഖലയിലുൾപ്പടെ ബോധവത്കരണവും, ചികിത്സാ സഹായവും നൽകും

• റെയിൽവേയുടെ വികസന പദ്ധതികൾക്ക് 2.40ലക്ഷം കോടി രൂപ

• എല്ലാ സർക്കാർ സ്ഥാപനങ്ങളും പാൻ കാർഡ് തിരിച്ചറിയൽ രേഖയായി സ്വീകരിക്കുവാൻ നടപടിയെടുക്കും

• 5 കിലോ ഭക്ഷ്യധാന്യം 81 കോടി ജനങ്ങൾക്ക് മാസംതോറും നൽകും

• കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പഴയ വാഹനങ്ങൾ ഒഴിവാക്കും. വെഹിക്കിൾ സ്ക്രാപ്പിങ് നയത്തിന്റെ അടിസ്ഥാനത്തിൽ സഹായം നൽകും

• പുതിയതായി 50 വിമാനത്താവളങ്ങൾ നിർമിക്കും

• 63,000 പ്രാഥമിക സംഘങ്ങൾ ഡിജിറ്റൈസ് ചെയ്യാൻ 2516 കോടി രൂപ

• മെഡിക്കൽ രംഗത്ത് നൈപുണ്യ വികസന പദ്ധതിയും, അനീമിയ രോഗം നിർമാർജനം ചെയ്യുവാൻ വ്യാപക പരിപാടിയും

• പാരമ്പര്യ കരകൗശലത്തൊഴിലാളികൾക്ക് പിഎം വിശ്വകർമ കുശൽ സമ്മാൻ പദ്ധതി

• തീരമേഖലയ്ക്ക് 6000 കോടിയുടെ പദ്ധതി

• സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാന്‍ മിഷന്‍ കര്‍മ്മയോഗി

• 2070-ഓടെ സീറോ കാര്‍ബണ്‍ വിസരണം

• 5ജി സേവനം ലഭ്യമാകാകന്‍ 100 ലാബുകള്‍

• ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പ്രോഗ്രാമിന് 2200 കോടി രൂപ

• നിര്‍മിത ബുദ്ധിക്ക് മെയ്ക്ക് AI ഫോര്‍ ഇന്ത്യ പദ്ധതി, ഗവേഷണത്തിന് മുന്ന് കേന്ദ്രങ്ങള്‍ തുടങ്ങും

• വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ ആപ്പ്. ആപ്പിൽ വിനോദ സഞ്ചാര മേഖലകളുടെ വിവരങ്ങൾ ക്രോഡീകരിക്കും

• ഡിജിറ്റൽ ഇടപാടുകൾക്ക് പാൻ കാർഡ് പൊതു തിരിച്ചറിയൽ രേഖയാക്കും

• ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കാനായി പ്രത്യേക പദ്ധതി

• കർണാടകക്ക് 5300 കോടി വരൾച്ച സഹായം

• മുതിർന്ന പൗരന്മാർക്കായുള്ള നിക്ഷേപ പദ്ധതിയിലെ പരിധി 30 ലക്ഷമായി ഉയർത്തി

• വനിതകൾക്കും, പെൺകുട്ടികൾക്കുമായി പ്രത്യേക നിക്ഷേപ പദ്ധതി. മഹിള സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്. രണ്ട് ലക്ഷം രൂപയുടെ നിക്ഷേപ നടത്താം. പലിശ 7.5 ശതമാനം

• ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങൾക്ക് 900 കോടി. ചെറുകിട സ്ഥാപനങ്ങൾക്ക് (MSME) വായ്പ പലിശ ഒരു ശതമാനമായി കുറയ്ക്കും

• കണ്ടൽ കാട് സംരക്ഷത്തിനായി മിഷ്ടി പദ്ധതി, 10,000 ബയോ ഇൻപുട്ട് റിസേർച്ച് സെന്റർ സ്ഥാപിക്കും

• തണ്ണീർത്തട വികസനത്തിന് അമൃത് ദരോഹർ പദ്ധതി

• ഹരിതോർജ്ജ വികസനം ലക്ഷ്യമിട്ട് ഗ്രീൻ ഹൈഡ്രജൻ മിഷന് 19700 കോടി നൽകും

W3Schools.com

About Post Author

Related Posts

ഡ്രൈവിങ് ലൈസൻസിൽ ഇനി വൻ മാറ്റം..

Spread the love

സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ലൈസൻസുകൾ ഇനി സ്മാർട്ട് കാർഡിലേക്ക്

എട്ടാം ക്ലാസുകാരിയുടെ ആത്മഹത്യാ ശ്രമം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാർത്ഥിനി..

Spread the love

ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ജന്മനാട്ടിലേക്കുള്ള അവസാന യാത്രയിൽ ഇന്നസെന്റ് ; ഉച്ചയോടെ ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തും..

Spread the love

അന്തരിച്ച നടൻ ഇന്നസെൻ്റിൻ്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊച്ചിയിൽ നിന്നും തൃശ്ശൂരിലേക്ക് പുറപ്പെട്ടു. രാവിലെ എട്ട് മണിയോടെ ആശുപത്രിയിൽ നിന്നും കടവന്ത്രിയിലെ ഇൻഡോ‍ർ സ്റ്റേഡിയത്തിൽ ഇന്നസെൻ്റിൻ്റെ മൃതദേഹമെത്തിച്ചിരുന്നു.

സൽമാൻഖാന് വധഭീഷണി; പ്രതി പിടിയിൽ

Spread the love

മാർച്ച് 18 നാണ് സൽമാൻ ഖാന് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴി സൽമാനെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. തുടർന്ന് നടൻ്റെ പരാതിയിൽ ബാന്ദ്ര പൊലീസ് കേസെടുത്തിരുന്നു.

സ്വർണ്ണവില വീണ്ടും കുറഞ്ഞു

Spread the love

മാർച്ച് 18നാണ് സ്വർണം സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

പിതാവിന്റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ; സംഭവം തൃശൂരിൽ..

Spread the love

പിതാവിന്‍റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കള്‍ കണ്ടത് 88 കാരനോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരത. പുതുവത്സര ദിനത്തില്‍ ശാരീരിക ലൈംഗിക പീഡനത്തിന് ഇരയായ വൃദ്ധന്‍ ആരോഗ്യം വഷളായി ഫെബ്രുവരിയിലാണ് മരിച്ചത്. പ്രായമായി കിടപ്പിലായ രോഗിയെ ചികിത്സിക്കാനെത്തി പീഡിപ്പിച്ചതിന് ഹോം നഴ്സ് അറസ്റ്റിലുമായി.

Leave a Reply

You cannot copy content of this page