
രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റ് അവതരിപ്പിച്ച് നിർമല സീതാറാം.ജനപ്രിയ പദ്ധതികൾ ഉൾക്കൊള്ളിച്ചാണ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. പത്താം സ്ഥാനത്തു നിന്നും ലോകത്തിലെ അഞ്ചാമത്തെ വലിയ ശക്തിയായി ഇന്ത്യ മാറി. രാജ്യം തിളങ്ങുന്ന ഭാവിയിലേക്ക് മുന്നേറുകയാണെന്നും ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നന്നും ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി പറഞ്ഞു.
വില കൂടുന്നവ :
• സ്വർണം, വെള്ളി, വജ്രം
• അടുക്കള ഉപകരണങ്ങൾ വില കൂടും
• സിഗരറ്റുകൾക്ക് വില കൂടും
• ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്തി
• ഇറക്കുമതി ചെയ്ത റബ്ബറിന് വില കൂടും.
• വൈദ്യുത ചിമ്മിനിയുടെ കസ്റ്റംസ് തീരുവ 7.5 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി
• കോപ്പർ സ്ക്രാപ്പ്
വില കുറയുന്നവ :
• ടിവി, മൊബൈൽ ഫോൺ
• മൊബൈൽ ഫോണിന്റെയും ടിവി നിർമാണ സാമഗ്രികളുടെയും കസ്റ്റംസ് തീരുവ 2.5 ശതമാനമായി കുറച്ചു.
• ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററികളുടെ വിലയില്‍ കുറയും.
• ഇലക്ട്രിക് കിച്ചണ്‍, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും
• ക്യാമറ ലെന്‍സിന്റെ കസ്റ്റംസ് തീരുവ കുറച്ചു