
ഭോപ്പാൽ : മധ്യപ്രദേശിൽ മന്ത്രവാദത്തിനിരയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ന്യൂമോണിയ മാറാൻ കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു. 51 തവണ ഇരുമ്പ് ദണ്ഡുപയോഗിച്ച് കുഞ്ഞിന്റെ വയറിൽ കുത്തുകയായിരുന്നു. മധ്യപ്രദേശിലെ ഗോത്ര മേഖലയായ ഷാഡോളിലാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്.
ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ പിന്നീട് ചികിത്സക്കായി ഷാഡോൾ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു. 15 ദിവസം മുമ്പാണ് ദാരുണമായ ഈ സംഭവം ഉണ്ടായത്. സംസ്കരിച്ച കുഞ്ഞിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും.