
മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ടോളിവുഡിലെ യുവ താരം അഖിൽ അക്കിനേനിയും മമ്മൂട്ടിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം ഏപ്രിൽ 28 നാണ് തിയറ്ററിലെത്തുക. യൂലിൻ പ്രൊഡക്ഷൻസ് ആണ് ഏജന്റ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ചിത്രം തിയറ്ററിലെത്തും.
സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ആക്ഷന് ഏറെ പ്രധാന്യമുള്ളതാണ്. ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിച്ചിരിക്കുന്നത്. പുതുമുഖ നടി സാക്ഷി വൈദ്യ ആണ് നായിക. മമ്മൂട്ടി മിലിറ്ററി ഓഫീസറായാണ് ചിത്രത്തിലെത്തുന്നത്.
ഹിപ്പോപ്പ് തമിഴൻ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം രാകുല്‍ ഹെരിയനാണ് എഡിറ്റ് നവീൻ നൂലി. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി മമ്മൂട്ടിയും തെലുങ്കിലെ യുവ താരം അഖിൽ അക്കിനേനിയും ഒരുമിക്കുമ്പോൾ ചിത്രം ആഘോഷമാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.